കവളപ്പാറയിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി; മരണം 11
text_fieldsമലപ്പുറം: ഉരുള്‍പൊട്ടല്‍ കനത്ത നാശനഷ്ടം വിതച്ച നിലമ്പൂര്‍ കവളപ്പാറയില്‍ രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇ തോടെ കവളപ്പാറയിൽ മരിച്ചവരുടെ എണ്ണം 11 ആയി. പ്രദേശത്ത് കാണാതായ മുഴുവൻ പേരെയും കണ്ടെത്തുന്നതുവരെ തെരച്ചിൽ നടത ്തുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
ഞായറാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് രക്ഷാപ്രവർത്തനം പുനഃരാരംഭിച്ചത്. മരങ്ങള്‍ മുറിച്ചുമാറ്റിയും മണ്ണുനീക്കിയുമാണ് ഇവിടെ തെരച്ചില്‍ നടക്കുന്നത്. ചെന്നൈയിൽ നിന്നും 30 സേനാംഗങ്ങൾ തെരച്ചിലിനായി എത്തിയിട്ടുണ്ട്. കാലാവസ്ഥ അനുകൂലമായത് തെരച്ചിലിന് സഹായകരമാകുമെന്നാണ് രക്ഷാപ്രവര്‍ത്തകരുടെ കണക്കുക്കൂട്ടല്‍. ദേശീയ ദുരന്തനിവാരണ സേനയും നാട്ടുകാരും സന്നദ്ധസംഘടനാ പ്രവര്‍ത്തകരും തെരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. എന്‍.ഡി.ആര്‍.എഫിെൻറ അത്യാധുനിക സംവിധാനങ്ങളോട് കൂടിയാണ് തെരച്ചില്‍ പുരോഗമിക്കുന്നത്.
കവളപ്പാറയില്‍ ജില്ലാ കലക്ടർ എത്തിയില്ലെന്നും രക്ഷാപ്രവർത്തനം കാര്യക്ഷമമല്ലെന്നും ആരോപണമുണ്ടായിരുന്നു. എന്നാൽ ജില്ലയിലെ എല്ലായിടത്തും എത്തിപ്പെടാനുള്ള ശ്രമത്തിലായിരുന്നുവെന്നും തെരച്ചിലിന് കൂടുതൽ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും കലക്ടർ അറിയിച്ചു.
അതേമസമയം, വാണിയമ്പുഴയില്‍ കുടുങ്ങിയ 200-ഓളം പേരെ പുറത്തെത്തിക്കാന്‍ ഞായറാഴ്ച രാവിലെ മുതല്‍ സൈന്യത്തിെൻറ നേതൃത്വത്തില്‍ സമഗ്രരക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടലുണ്ടായ വയനാട് മേപ്പാടി പുത്തുമലയില്‍ ഞായറാഴ്ചയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇനി ഒമ്പതുപേരെ ഇവിടെ നിന്ന് കണ്ടെടുക്കാനുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.