Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസകലേഷ്​പൂരിലെ...

സകലേഷ്​പൂരിലെ മണ്ണിടിച്ചിൽ: ട്രെയിനുകൾ 20 വരെ റദ്ദാക്കി

text_fields
bookmark_border
സകലേഷ്​പൂരിലെ മണ്ണിടിച്ചിൽ: ട്രെയിനുകൾ 20 വരെ റദ്ദാക്കി
cancel

ബംഗളൂരു: സകലേഷ്​പൂരിനും സുബ്രഹ്​മണ്യറോഡിനും ഇടയിലെ ചുരം ​മേഖലയിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്നുള്ള അറ്റകുറ്റപ്പണികൾക്കായി ട്രാക്ക്​ അടച്ചിടുന്നതിനാൽ ബംഗളൂരുവിൽനിന്ന്​ മംഗളൂരു വഴി കണ്ണൂരിലേക്കും കാർവാറിലേക്കുമുള്ള ട്രെയിനുകൾ സെപ്​റ്റംബർ 20വരെ സർവിസ്​ റദ്ദാക്കിയതായി ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു. ഹാസൻ -ബംഗളൂരു സെക്​ഷനിലെ 56 കിലോമീറ്റർ ഭാഗത്ത്​ 67 ഇടങ്ങളിലാണ്​ മണ്ണിടിച്ചിലുണ്ടായിരുന്നത്​. എക്​സ്​കവേറ്ററി​​​െൻറ സഹായത്തോടെ മണ്ണു​ നീക്കി അരികുകൾ ബലപ്പെടുത്തുകയും റെയിൽ ട്രാക്കുകൾ പുനഃസ്​ഥാപിക്കുകയും ചെയ്യുന്ന പ്രവൃത്തികൾ പുരോഗമിക്കുകയാണ്​.

റദ്ദാക്കിയ ട്രെയിനുകൾ
സെപ്​റ്റംബർ 15, 19: കെ.എസ്​.ആർ ബംഗളൂരു- കണ്ണൂർ/ കാർവാർ എക്​സ്​പ്രസ്​ (16511/16513)
സെപ്​റ്റംബർ 16, 17: കെ.എസ്​.ആർ ബംഗളൂരു- കണ്ണൂർ/കാർവാർ എക്​സ്​പ്രസ്​ (16517/16524)
സെപ്​റ്റംബർ 16,17,18: കണ്ണൂർ/കാർവാർ- കെ.എസ്​.ആർ ബംഗളൂരു എക്​സ്​പ്രസ്​ (16512/16514)
സെപ്​റ്റംബർ 20: കണ്ണൂർ/ കാർവാർ-കെ.എസ്​.ആർ ബംഗളൂരു എക്​സ്​പ്രസ്​ (16518/16524)

ഭാഗികമായി റദ്ദാക്കിയവ
യശ്വന്ത്​പുര- മംഗളൂരു ജങ്​ഷൻ എക്​സ്​പ്രസ്​ (16517) സെപ്​റ്റംബർ 16,18, 20 ദിവസങ്ങളിൽ ഹാസൻ മുതൽ മംഗളൂരു ജങ്​ഷൻ വരെ സർവിസ്​ നടത്തില്ല. യശ്വന്ത്​പുര- കാർവാർ എക്​സ്​പ്രസ്​ (16515) സെപ്​റ്റംബർ 17, 19 തീയതികളിൽ യശ്വന്ത്​പൂരിൽനിന്ന്​ ആരംഭിക്കുന്ന യാത്ര ഹാസനിൽ അവസാനിപ്പിക്കും. ഹാസൻ മുതൽ കാർവാർ വരെ സർവിസ്​ നടത്തില്ല. മംഗളൂരു ജങ്​ഷൻ - യശ്വന്ത്​പുര എക്​സ്​പ്രസ്​ (16576) സെപ്​റ്റംബർ 17, 19 തീയതികളിൽ മംഗളൂരു ജങ്​ഷനും ഹാസനുമിടിയിൽ സർവിസ്​ റദ്ദാക്കി. കാർവാർ യശ്വന്ത്​പുര എക്​സ്​പ്രസ്​ (16516) സെപ്​റ്റംബർ 18, 20 തീയതികളിൽ കാർവാറിനും ഹാസനുമിടയിൽ സർവിസ്​ നടത്തില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Landslidekerala newsmalayalam newsTrains CancelledSakaleshpur
News Summary - Landslide in Sakaleshpur: Trains Cancelled -Kerala News
Next Story