Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമണ്ണിടിച്ചിൽ,...

മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയവ ഒഴിവാക്കാനുതകുന്ന കൃഷിരീതി സ്വീകരിക്കും- പി. പ്രസാദ്

text_fields
bookmark_border
മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയവ ഒഴിവാക്കാനുതകുന്ന കൃഷിരീതി സ്വീകരിക്കും- പി. പ്രസാദ്
cancel

തിരുവനന്തപുരം: പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ അടിക്കടി ഉണ്ടാകുന്ന മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയവ ഒഴിവാക്കാനുതകുന്ന കൃഷിരീതി അവലംബിക്കുക എന്നതാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പി. പ്രസാദ്. ഇതിനായി കാർഷിക പാരിസ്ഥിതിക മേഖലയും കാർഷിക പാരിസ്ഥിതിക യൂനിറ്റുകളും ആധാരമാക്കിയ കൃഷിരീതിയാണ് സർക്കാർ പ്രോത്സാഹിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി കാർഷിക പാരിസ്ഥിതിക മേഖലകളും യൂണിറ്റുകളും ആധാരമാക്കിയ വിളനിർണ്ണയരീതിയും അതനുസരിച്ചുള്ള ബഡ്ജറ്റിംഗും നടപ്പിലാക്കി തുടങ്ങിയിട്ടുണ്ട്.

പശ്ചിമഘട്ടമേഖലയിലെ അതീവലോല പ്രദേശങ്ങളെ ശക്തിപ്പെടുത്തുന്ന കൃഷി ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിൽ നടപ്പാക്കുന്നതിന്റെ്റെ ഭാഗമായി മേഖലയിലെ വിദഗ്ദരെ ഉൾപ്പെടുത്തി ഒരു ശില്പശാല നവംബർ മാസം ആസൂത്രണം ചെയ്തിട്ടുണ്ട്. കൃഷി വകുപ്പിലേയും വകുപ്പുമായി ബന്ധപ്പെട്ട വിവിധ സ്ഥാപനങ്ങളിലേയും വിദഗ്ദർ അടങ്ങുന്ന സമിതി വയനാട് ജില്ലയിലെ ഉരുൾപൊട്ടൽ മേഖലകൾ സന്ദർശിച്ച് ഒരു പഠന റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പഠന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ കൈക്കൊള്ളുമെന്നും നിയമസഭയിൽ കുറുക്കോളി മൊയ്തീൻ, എൻ. ഷംസുദ്ദീൻ, യു.എ. ലത്തീഫ്, പ്രഫ. ആബിദ് ഹുസൈൻ എന്നവർക്ക് മറുപടി നൽകി.

പശ്ചിമഘട്ടത്തിന്റെ ഭൂപ്രകൃതിയുടെ പ്രത്യേകത, കനത്ത മഴ, ഭൂവിനിയോഗ മാറ്റങ്ങൾ എന്നിവ കാരണം ഉണ്ടായേക്കാവുന്ന മലവെളളപ്പാച്ചിൽ, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നീ അപകടങ്ങൾ ലഘൂകരിക്കുന്നതിന് നിർദേശങ്ങൽ പാലിക്കണം. പ്രാദേശിക സമൂഹങ്ങൾക്ക് സുസ്ഥിരമായ ഉപജീവനമാർഗം പ്രോത്സാഹിപ്പിക്കുന്നതിനും അഗ്രോ ഫോറസ്ട്രി, ടെറസിങ്, കവർ ക്രോപ്പിങ്, കോണ്ടൂർ ഫാമിങ്, മണ്ണ് സംരക്ഷണ രീതികൾ, വിള വൈവിധ്യ വൽക്കരണം, നാടൻ ഇനങ്ങളുടെ ഉപയോഗം, സംയോജിത കീട പരിപാലനം തുടങ്ങിയ രീതികൾ സ്വീകരിച്ചാൽ സാധിക്കും.

ഇത്തരം കൃഷി രീതികൾ നടപ്പിലാക്കുന്നതു വഴി പ്രകൃതി ദുരന്തങ്ങളിൽ നിന്നും മണ്ണിനെ സംരക്ഷിക്കാൻ കഴിയുമെന്നുള്ള കമ്മ്യൂണിറ്റി അവബോധവും, വിദ്യാഭ്യാസവും, പരിശീലന പരിപാടികളും, പ്രാദേശിക കമ്മ്യൂണിറ്റികളെ സുസ്ഥിര കാർഷിക രീതികളിൽ ഉൾപ്പെടുത്തുന്നതും കൃഷി ഭവനുകൾ മുഖേന നടപ്പിലാക്കിവരുന്നു. മലവെള്ളപ്പാച്ചിൽ, ഉരുൾപൊട്ടൽ എന്നിവയിൽ നിന്നും മണ്ണിനെ സംരക്ഷിക്കുന്ന വിധമുള്ള കൃഷി രീതികൾ അനുവർത്തിക്കുന്ന പ്രവർത്തനങ്ങൾ മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ് നിർദേശം നൽകി.

ഇത്തരത്തിലുള്ള കൃഷി രീതികൾ പ്രോത്സാഹിപ്പിക്കുന്ന വിവിധ പദ്ധതികൾ സംസ്ഥാന സർക്കാരിന്റെയും തദ്ദേശ കുപ്പിന്റെയും വാർഷിക പദ്ധതികളുടെ ഭാഗമായും നടപ്പിലാക്കിവരുന്നു. ചരിവ് കൂടിയ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ മണ്ണിളക്കൽ പോലുള്ള കാർഷികമുറകൾ, ജലസേചനം എന്നിവ മണ്ണിന്റെ ഘടനയെ ബാധിക്കും. അടുണ്ടാകാത്ത തരത്തിൽ മണ്ണൊലിപ്പിനെ പ്രതിരോധിക്കുവാൻ പര്യാപ്തമായ വേരുപടലങ്ങളുള്ളതുമായ വിളകൾ കൃഷിചെയ്യണം. ആ പ്രദേശത്തെ തനതു സസ്യജാലങ്ങളെ നിലനിർത്തണം. ഈ പ്രദേശങ്ങളിലെ പ്രകൃത്യാലുള്ള നീർചാലുകളുടെ ഒഴുക്ക് തടസപ്പെടുത്താതെയുള്ള കൃഷി രീതികൾ അവലംബിക്കണം. ഇതുവഴി പ്രകൃതി ദുരന്തങ്ങൾ കുറക്കാൻ സാധിക്കും.

അത്തരം പ്രദേശങ്ങളിൽ തിരഞ്ഞെടുത്ത തദ്ദേശീയമായ വിളകളുടെയും ആഴമുള്ള വേരുകളുള്ള വൃക്ഷങ്ങളുടെയും കൃഷി അനുവർത്തിക്കുമ്പോൾ അവയുടെ വേരുകൾ നല്ല മണ്ണ് ബൈൻഡറായി പ്രവർത്തിക്കുകയും, അതുവഴി ചരിവുകൾക്ക് സ്ഥിരത നൽകുകയും ചെയ്യും. പശ്ചിമഘട്ട പ്രദേശങ്ങളിൽ സ്വാഭാവിക സസ്യ ജാലങ്ങൾക്കാണ് മുൻഗണന നൽകിവരുന്നത്. ഈ പ്രദേശങ്ങളിൽ ഏകവിള കൃഷിക്കുപകരം ബഹുവിള കൃഷി പ്രോത്സാഹിപ്പിക്കണെമെന്നും മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:landslidesMinister P Prasad
News Summary - Landslides and landslides will be avoided by farming methods - P Prasad
Next Story