പെരിന്തൽമണ്ണയിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് മുകളിൽ മണ്ണിടിഞ്ഞുവീണു
text_fieldsപെരിന്തൽമണ്ണ: മണ്ണിടിഞ്ഞതിനെ തുടർന്ന് പെരിന്തൽമണ്ണ-പട്ടാമ്പി റോഡിലെ പെട്രോൾ പമ്പിന് പിറകുവശത്തെ വലിയ ഭിത്തി നിലംപൊത്തി. മൂന്ന് വാഹനങ്ങൾ മണ്ണിനടിയിൽ പെട്ടു. അടുത്തിടെ നിർമിച്ച ഭിത്തിയാണ് മണ്ണിനൊപ്പം നിലംപതിച്ചത്. ഒരു പിക്കപ്പും രണ്ട് ഇരുചക്ര വാഹനങ്ങളുമാണ് മണ്ണിനടിയിലായത്.
പുലർച്ചെ 2.30ഓടെയാണ് കനത്ത മഴയിൽ ഭിത്തി ഇടിഞ്ഞു വീണത്. പെട്രോൾ പമ്പ് സ്ഥാപിക്കാൻ മണ്ണെടുത്ത് റോഡിനോട് ഒപ്പമെത്തിയിരുന്നു. കഴിഞ്ഞ വർഷവും ഇവിടെ മണ്ണിടിഞ്ഞിരുന്നു. അപകട സ്ഥലത്തിന് സമീപമുള്ള രണ്ടു വീട്ടുകാരോട് മാറി താമസിക്കാൻ തഹസിൽദാർ ആവശ്യപ്പെട്ടു.
അടിഭാഗം കോൺക്രീറ്റും മുകളിൽ വെട്ടുകല്ലും ഉപയോഗിച്ച് നാലാൾ പൊക്കത്തിലാണ് സംരക്ഷണ ഭിത്തി നിർമിച്ചത്. ഒരു ഭാഗത്ത് കൂടി മഴവെള്ളം കുത്തി ഒലിച്ചു വന്നത് അപകടത്തിന് കാരണമായെന്ന് പറയുന്നു. മഴ കൂടിയാൽ ഇനിയും അപകട ഭീഷണിയുണ്ടെന്ന് റവന്യൂ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. പെരിന്തൽമണ്ണ തഹസിൽദാർ ശ്രീകുമാർ, വില്ലേജ് ഓഫിസർ എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.