Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോട്ടയത്തും...

കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ; വീടുകൾ തകർന്നു

text_fields
bookmark_border
കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ; വീടുകൾ തകർന്നു
cancel

തിരുവനന്തപുരം: കോട്ടയം പത്തനംതിട്ട ജില്ലകളിൽ ഉരുൾപൊട്ടൽ. കോട്ടയത്ത്​ കണമല എഴുത്വാപുഴയിൽ രണ്ടിടത്താണ്​ ഉരുൾപൊട്ടലുണ്ടായത്​. ഉരുൾപൊട്ടലിൽ രണ്ട്​ വീടുകൾ തകർന്നതായാണ്​ വിവരം. ആളുകളെ സാഹസികമായാണ്​ ഇവിടെ നിന്നും രക്ഷപ്പെടുത്തിയത്​. ആളപായമില്ലെന്നാണ്​ റിപ്പോർട്ട്​.


പത്തനംതിട്ടയിലെ കൊക്കത്തോടാണ്​ ഉരുൾപൊട്ടലുണ്ടായ മറ്റൊരു സ്ഥലം. ഉരുൾപൊട്ടലിനെ തുടർന്ന്​ നാല്​ വീടുകളിൽ വെള്ളം കയറി. ഇവിടെ നിന്നും ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്​. കഴിഞ്ഞ ദിവസം രാത്രി മുതൽ തുടങ്ങിയ കനത്ത മഴയാണ്​ ഉരുൾപൊട്ടലിന്​ കാരണം. സംഭവത്തെ തുടർന്ന്​ അച്ചൻകോവിലാറിൽ ജലനിരപ്പുയർന്നു.


ഉരുൾപൊട്ടലിനെ തുടർന്ന്​ ശബരിമലയിലേക്കുള്ള കീരിത്തോട്​-കണമല ബൈപ്പാസ്​ റോഡ്​ തകർന്നു. ശബരിമല തീർഥാടനത്തെ റോഡ്​ തകർന്നത്​ ബാധിക്കില്ലെന്നാണ്​ വിവരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LandslideHeavy rain
News Summary - Landslides in Kottayam and Pathanamthitta; Houses collapsed
Next Story