കൊങ്കണ്‍ പാതയില്‍ മണ്ണിടിഞ്ഞ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു
text_fieldsകാസര്‍കോട് : കനത്ത മഴയെത്തുടര്‍ന്ന് കൊങ്കണ്‍ പാതയില്‍ മണ്ണിടിഞ്ഞ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. മുരഡോശ്വരിനും ഭട്കലിനും ഇടയിലുള്ള മേഖലയിലാണ് മണ്ണിടിഞ്ഞത്. വെള്ളംകയറി ചില ഭാഗങ്ങളില്‍ പാളത്തിനടിയിലെ മണ്ണ് ഒലിച്ചുപോയി.
പാതയില്‍ നിന്ന് മണ്ണ് മാറ്റുന്നതിന് ഉള്‍പ്പെടെയുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഉച്ചയോടെ ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിക്കുമെന്ന് റെയില്‍വേ അറിയിച്ചു.
മണ്ണിടിച്ചിലിനെ തുടര്‍ന്ന് എറണാകുളം-പുണെ എക്‌സ്പ്രസ് ഭട്കലില്‍ പിടിച്ചിട്ടിരുന്നു. തിരുവനന്തപുരത്തുനിന്ന് വെരാവലിലേക്കുള്ള എക്‌സ്പ്രസ് ട്രെയിന്‍ സേനാപുരത്തും. ഗാന്ധിധാമില്‍ നിന്ന് തിരുനെല്‍വേലിയിലേക്ക് വരുകയായിരുന്ന ട്രെയിന്‍ കുംത സ്റ്റേഷനിലും നിര്‍ത്തിയിട്ടിരിക്കുകയാണ്.
നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള മറ്റു സര്‍വീസുകള്‍
മഡ്ഗാവ് ജംഗ്ഷന്‍-മെംഗളൂരു സെന്‍ട്രല്‍ സ്‌പെഷ്യല്‍ ട്രെയിന്‍ പൂര്‍ണമായും റദ്ദാക്കി
മെംഗളൂരു സെന്‍ട്രല്‍-മഡ്ഗാവ് ജംഗ്ഷന്‍ സ്‌പെഷ്യല്‍, ഉഡുപ്പി സ്റ്റേഷനില്‍ യാത്ര അവസാനിപ്പിക്കും (06602)
കെഎസ്ആര്‍ ബെംഗളൂരു സ്റ്റേഷന്‍-കാര്‍വാര്‍ എക്‌സ്പ്രസ് ഷിരൂര്‍ സ്റ്റേഷനില്‍ പിടിച്ചിടും
ലോക്മാന്യ തിലക്-കൊച്ചുവേളി എക്‌സ്പ്രസ് അങ്കോള സ്‌റ്റേഷനില്‍ പിടിച്ചിടും
കാര്‍വാര്‍-യശ്വന്ത്പുര്‍ എക്‌സ്പ്രസ് ഹൊന്നാവര്‍ സ്റ്റേഷനില്‍ പിടിച്ചിടും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.