കരിപ്പൂരിൽ ഇന്ന് മുതൽ വീണ്ടും വലിയ വിമാനം
text_fieldsകരിപ്പൂർ: റൺവേ വികസനത്തിന് ആറ് മാസത്തേക്കായി ഏർപ്പെടുത്തിയ നിയന്ത്രണം 43 മാസം പിന്നിട്ടശേഷം േകാഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ബുധനാഴ്ച മുതൽ വീണ്ടും വലിയ വിമാനങ്ങളുടെ സർവിസാരംഭിക്കും. സൗദി എയർലൈൻസിെൻറ എസ്.വി 746 എന്ന കോഡ് ഇയിൽ ഉൾപ്പെടുന്ന എ 330-300 വിമാനമാണ് മൂന്നര വർഷത്തിന് ശേഷം കരിപ്പൂരിെൻറ റൺവേയിൽ വീണ്ടുമിറങ്ങുന്നത്. 298 സീറ്റുകളുള്ള വിമാനത്തിൽ 262 ഇക്കോണമി ക്ലാസുകളും 36 ബിസിനസ് ക്ലാസുമാണുള്ളത്. പുലർച്ച 3.10ന് ജിദ്ദയിൽ നിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 11.10നാണ് കരിപ്പൂരിലെത്തുക. തിരിച്ച് 12.50ന് ജിദ്ദയിലേക്ക് പുറപ്പെടും. വിമാനത്തെ അഗ്നിശമനസേന വിഭാഗം വാട്ടർ സല്യൂട്ട് നൽകി സ്വീകരിക്കും. ആദ്യയാത്ര പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഫ്ലാഗ് ഒാഫ് ചെയ്യും. മറ്റ് എം.പിമാരും സൗദിയയുടെ ഉന്നത പ്രതിനിധികളും സംബന്ധിക്കും.
കൊച്ചിയിലെ രണ്ട് സർവിസുകളിലൊന്നാണ് സൗദിയ കരിപ്പൂരിലേക്ക് മാറ്റുന്നത്. നിലവിൽ ആഴ്ചയിൽ ജിദ്ദയിലേക്ക് നാലും റിയാദിലേക്ക് മൂന്നും സർവിസുകളാണുള്ളത്. ഇത് ജനുവരി മുതൽ വർധിപ്പിക്കാനും ആലോചനയുണ്ട്. ഡിസംബർ അഞ്ച് മുതല്‍ 29 വരെയുള്ള സമയപട്ടികയാണ് നിലവില്‍ പ്രഖ്യാപിച്ചത്. ജനുവരിയില്‍ ഷെഡ്യൂളില്‍ മാറ്റം വരും.
2015 മേയ് ഒന്ന് മുതലാണ് നവീകരണ പ്രവൃത്തികൾക്കായി വലിയ വിമാനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയത്. ആറ് മാസങ്ങൾക്ക് ശേഷം നവംബർ ഒന്നിന് പുനരാരംഭിക്കുമെന്നായിരുന്നു അന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചത്.
ഇത് പിന്നീട് അനന്തമായി നീണ്ടു. നിരവധി പ്രക്ഷോഭങ്ങൾക്കും മുറവിളികൾക്കുമൊടുവിലാണ് സർവിസ് ആരംഭിക്കുന്നത്. വിവിധ സംഘടനകളുെട നേതൃത്വത്തിലുള്ള ആഘോഷ പരിപാടികളും കരിപ്പൂരിൽ സംഘടിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.