കരിപ്പൂരിൽ വലിയ വിമാനം; ഡി.ജി.സി.എ റിപ്പോർട്ട് അനുകൂലം
text_fieldsകരിപ്പൂർ: വലിയ സർവിസുകൾ പുനരാരംഭിക്കുന്നത് മുന്നോടിയായി നടന്ന ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) വിദഗ്ധ സംഘത്തിെൻറ റിപ്പോർട്ട് കോഴിക്കോട് വിമാനത്താവളത്തിന് അനുകൂലം. സർവിസുകൾ ആരംഭിക്കാൻ ചെറിയ ക്രമീകരണങ്ങൾ വരുത്താൻ വിമാനത്താവള അതോറിറ്റിക്കും വിമാനകമ്പനികൾക്കും സംഘം നിർദേശം നൽകി.
കഴിഞ്ഞ നവംബർ 25നാണ് വ്യോമയാന മന്ത്രാലയ നിർദേശപ്രകാരം ഡി.ജി.സി.എ ചെന്നൈ റീജനൽ ഡെപ്യൂട്ടി ഡയറക്ടർ ദുരൈ രാജിെൻറ നേതൃത്വത്തിലുള്ള സംഘം കരിപ്പൂരിൽ പരിശോധന നടത്തിയത്.
ഇവരുടെ റിപ്പോർട്ടാണ് ഡി.ജി.സി.എ കേന്ദ്ര കാര്യാലയത്തിന് സമർപ്പിച്ചത്. റിപ്പോർട്ട് വലിയ വിമാനങ്ങൾ പുനരാരംഭിക്കുന്നത് അനുകൂലമാണെന്നാണ് ലഭ്യമായിരിക്കുന്ന വിവരം. മുന്നോടിയായി റൺവേയിലെ റബർ ഡിപ്പോസിറ്റ് നീക്കം ചെയ്യാനും മറ്റ് ചെറിയ ക്രമീകരണങ്ങൾക്കുമാണ് നിർദേശം. റൺവേ ഘർഷണം വർധിപ്പിക്കാനുള്ള നടപടിയും സ്വീകരിക്കണം.
എയർ ഇന്ത്യ, സൗദി എയർലൈൻസ് എന്നിവർക്ക് സർവിസ് ആരംഭിക്കുന്നതിന് മുന്നോടിയായുള്ള സ്റ്റാൻഡേർഡ് ഓപറേറ്റിങ് പ്രൊസീജിയർ (എസ്.ഒ.പി) തയാറാക്കാനാണ് നിർദേശം. ഇതിനായി കുറച്ച് നിർദേശങ്ങളും സംഘം മുന്നോട്ടുെവച്ചിട്ടുണ്ട്. കാറ്റിെൻറ ഗതിയുൾപ്പെടെ പരിഗണിച്ചാണ് തയാറാക്കേണ്ടത്. ഈ നടപടിക്രമങ്ങൾ പൂർത്തിയായാൽ കരിപ്പൂരിൽനിന്ന് വലിയ വിമാന സർവിസുകൾ വീണ്ടും പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.