കരിപ്പൂരിലെ വലിയ വിമാന അനുമതി നീളൽ: സൗദിയ ഒാഫിസ് അടക്കുന്നു
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് വലിയ വിമാനസർവിസുകൾക്ക് അനുമതി നീളുന്ന പശ്ചാത്തലത്തിൽ സൗദി എയർലൈൻസ് കരിപ്പൂരിലെ ഒാഫിസ് അടക്കുന്നു.
ഡിസംബർ 31ഒാടെ ഒാഫിസ് അടച്ച് ഇവിടെയുള്ള സംവിധാനങ്ങൾ കൊച്ചിയിലേക്ക് മാറ്റും. സർവിസ് പുനരാരംഭിക്കുന്നതിന് അനുമതി വൈകുന്ന പശ്ചാത്തലത്തിൽ കാത്തിരിക്കേണ്ടെന്നാണ് സൗദിയ തീരുമാനം. വലിയ വിമാന സർവിസില്ലെങ്കിലും 2020 ഏപ്രിൽ മുതൽ സൗദിയ അതോറിറ്റിക്ക് ഒാഫിസിനും മറ്റുമായി വാടക നൽകുന്നുണ്ട്.
2020 ആഗസ്റ്റ് ഏഴിലെ വിമാനാപകട പശ്ചാത്തലത്തിലാണ് വലിയ വിമാനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത്. തുടർന്ന് സൗദിയ ഡി.ജി.സി.എ ആവശ്യപ്പെട്ടത് പ്രകാരം സുരക്ഷ വിലയിരുത്തൽ നടത്തി ഇൗ വർഷം ജനുവരിയിൽ തന്നെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിൽ തീരുമാനം അനന്തമായി നീളുന്ന സാഹചര്യത്തിലാണ് ഒാഫിസ് അടക്കുന്നത്. വലിയ വിമാനത്തിന് അനുമതി ലഭിച്ചാൽ ഒാഫിസും മറ്റ് സംവിധാനങ്ങളും പുനഃസ്ഥാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.