പാകിസ്താൻ ബന്ധമുള്ളവരെ അറിയില്ല –അബ്ദുൽ ഖാദർ റഹീം
text_fieldsകൊച്ചി: ബഹ്റൈൻ പൗരനും അവിടെ എമിഗ്രേഷനിലെ ഉദ്യോഗസ്ഥനുമായ അബു ഇല്യാസ് സുഹൃത്ത ായി ഉണ്ടെന്നല്ലാതെ പാകിസ്താൻ ബന്ധമുള്ള ആരുമായും അടുപ്പമില്ലെന്ന് അബ്ദുൽ ഖാദർ റ ഹീം. തന്നോടൊപ്പം ബഹ്റൈനിലുണ്ടായിരുന്ന ജീവനക്കാരിയെ മോചിപ്പിച്ച് കൊണ്ടുവന്നത ിലുണ്ടായ വൈരാഗ്യം തീർക്കാൻ മലയാളികളടക്കമുള്ള അവിടുത്തെ നൈറ്റ് ക്ലബ് ഉടമകൾ കള്ളക്കേസിൽ കുടുക്കിയതാണ്. ലശ്കറെ ത്വയ്യിബയെന്നല്ല, ഒരു ഭീകരസംഘടനയുമായും ഒരു ബന്ധവുമില്ല. ശ്രീലങ്കയിൽ പോയിട്ടുമില്ല. തെൻറ നിരപരാധിത്വം തെളിയിക്കാനാണ് കോടതിയിൽ നേരിട്ട് ഹാജരാകാൻ അഭിഭാഷകനൊപ്പം എത്തിയത് -അബ്ദുൽ ഖാദർ റഹീം പറഞ്ഞു.
ജോലിയിൽ തിരികെ പ്രവേശിക്കാനായി മുൻ സ്പോൺസർ നിരന്തരം ക്ഷണിച്ചതോടെയാണ് വേതനവ്യവസ്ഥ സംബന്ധിച്ച ചർച്ചക്കായി വിസിറ്റിങ് വിസയിൽ കഴിഞ്ഞ ജൂലൈയിൽ ബഹ്റൈനിൽ പോയത്. അവിടെ ചെന്നപ്പോൾ സഹപ്രവർത്തകയായിരുന്ന വയനാട് സ്വദേശി അവിടുത്തെ ബാർ ഹോട്ടൽ ഉടമകളുടെ തടങ്കലിലാണെന്നും അനാശാസ്യത്തിന് നിർബന്ധിക്കുന്നതുമായുള്ള വിവരമറിഞ്ഞു. പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് ഉടമകൾക്ക് പിഴശിക്ഷയുൾപ്പെടെ നൽകി യുവതിയെ മോചിപ്പിച്ചു. യുവതിയെ തന്നോടൊപ്പം കൂട്ടി ആലുവയിലേക്ക് മടങ്ങിയെത്തിയത് വ്യാഴാഴ്ചയാണ്.
െവള്ളിയാഴ്ച വർക്ഷോപ്പിലായിരിക്കെ തന്നെ തീവ്രവാദ സംഘവുമായി ബന്ധപ്പെടുത്തി വാർത്ത വന്നതിെൻറ ലിങ്ക് സുഹൃത്ത് അയച്ചുതന്നു. അപ്പോൾതന്നെ പൊലീസ് സ്റ്റേഷനിലെത്തി നിരപരാധിത്വം ബോധ്യപ്പെടുത്താൻ തയാറായതാണ്. അപ്പോൾ പരിസരത്ത് പൊലീസിനെ കണ്ടതിനാൽ അപാകത തോന്നി. പിന്നീട് അഭിഭാഷകനെ ബന്ധപ്പെട്ടശേഷമാണ് കോടതിയിലെത്താൻ തീരുമാനിച്ചത്.
തനിക്കെതിരെ കേരളത്തിൽ എന്തെങ്കിലും കേസുള്ളതായി അറിയില്ല. യുവതിയെ മോചിപ്പിച്ചതിനെത്തുടർന്ന് ബഹ്റൈനിലെ ഹോട്ടലുടമകൾ അവിടുത്തെ സി.ഐ.ഡിയെ സ്വാധീനിച്ച് തന്നെ കുടുക്കാൻ ശ്രമിക്കുകയാണെന്നാണ് മനസ്സിലാകുന്നതെന്നും അബ്ദുൽ ഖാദർ റഹീം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.