ദയാവധം തേടി മുഖ്യമന്ത്രിക്ക് ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർഥികളുടെ കത്ത്
text_fieldsതിരുവനന്തപുരം: ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർഥികളുടെ കത്ത്. ജോലി ലഭിച്ചില്ലെങ്കിൽ ജീവിതം അവസാനിപ്പിക്കൽ മാത്രമേ മുന്നിലുള്ളൂവെന്ന് കാണിച്ചാണ് സമരത്തിെൻറ 15ാം ദിവസം ഉദ്യോഗാർഥികൾ മുഖ്യമന്ത്രിക്ക് കത്തയച്ചത്.
സമരം നാടകമാണെന്ന വിമർശനങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് സമരപ്പന്തലിൽ ഉയരുന്നത്. കഷ്ടപ്പെട്ട് പഠിച്ച് റാങ്ക്ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളെ പ്രതിപക്ഷമായി ചിത്രീകരിച്ച് മുഖം രക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഭാരവാഹികൾ ആരോപിച്ചു. രണ്ടരവർഷമായി അർഹമായ നിയമനം നൽകാത്തതിലുള്ള മനോവിഷമമാണ് ആത്മഹത്യ സമരരീതികളിലേക്ക് നീങ്ങിയത്.
രണ്ടരവർഷത്തിനിടെ തങ്ങൾ പോയിക്കാണാത്ത നേതാക്കളോ മന്ത്രിമാരോ ഇല്ല. നിയമപ്രകാരം നടന്നാൽ തന്നെ കഴിഞ്ഞ റാങ്ക് ലിസ്റ്റിനേക്കാൾ നിയമനം നടക്കാനുള്ള സാധ്യതയുണ്ടായിരുന്നെന്ന് ഭാരവാഹികൾ പറഞ്ഞു. 15ാം ദിവസം വൻ പങ്കാളിത്തമാണ് സമരപ്പന്തലിലുണ്ടായത്. സമരത്തിനെതിരെ സൈബർ ആക്രമണമുണ്ടായ സാഹചര്യത്തിൽ വിശേഷിച്ചും. സമരം പ്രതിപക്ഷം ഇളക്കി വിട്ടതാണെന്ന മന്ത്രി തോമസ് ഐസക്കിെൻറ പ്രസ്താവനക്കെതിരെയും ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികക്കാർ രംഗത്തുവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.