ഹാജിമാരുടെ അവസാന സംഘം ഇന്നെത്തും
text_fieldsനെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ ഈ വർഷം ഹജ്ജ് നിർവഹിച്ച തീർഥാടകരുടെ മടക്കയാത്ര ബുധനാഴ്ച അവസാനിക്കും. രാവിലെ എട്ടിന് അവസാന സംഘം ഹാജിമാരുമായി സൗദി എയർലൈൻസ് വിമാനം നെടുമ്പാശ്ശേരിയിലെത്തും. 381 ഹാജിമാരാണ് ഇൗ വിമാനത്തിലുണ്ടാകുക. ഹാജിമാരുടെ മടക്കയാത്രക്ക് 30 വിമാനങ്ങളാണ് സൗദി എയർലൈൻസ് ഷെഡ്യൂൾ ചെയ്തത്. ഇതിൽ 29 വിമാനവും ഇതിനകം എത്തി. കേരളം, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽനിന്നായി 12,013 പേരാണ് ഈ വർഷം ഹജ്ജിന് പോയത്. ഇതിൽ 20 പേർ മക്കയിൽ മരിച്ചു.
ശക്തമായ പ്രളയത്തെത്തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളം ആഗസ്റ്റ് 15ന് താൽക്കാലികമായി അടച്ചതിനെത്തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് യാത്രതിരിച്ചവരും നെടുമ്പാശ്ശേരി വഴിയാണ് മടങ്ങിയെത്തിയത്. കേരളത്തിൽനിന്ന് ജിദ്ദ വിമാനത്താവളം വഴിയാണ് തീർഥാടകർ മക്കയിൽ എത്തിയത്
ഹജ്ജ് നിർവഹിച്ച് മടങ്ങിയെത്തുന്നവർക്ക് വിതരണം ചെയ്യാനുള്ള സംസം വെള്ളം സൗദി എയർലൈൻസ് നേരത്തേതന്നെ നെടുമ്പാശ്ശേരിയിൽ എത്തിച്ചിരുന്നു. ടി3 ടെർമിനലിലാണ് ഇത് സൂക്ഷിച്ചിരുന്നത്. അഞ്ച് ലിറ്റർ വീതമുള്ള കാനുകളാണ് ഓരോ ഹാജിമാർക്കും വിതരണം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.