Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅവസാന അഭിമുഖം...

അവസാന അഭിമുഖം ‘മാധ്യമ’ത്തിൽ; തുടക്കം വിവാദങ്ങൾക്കില്ലെന്ന മുഖവുരയോടെ

text_fields
bookmark_border
Mani Interview-kerala political news
cancel

കോ​ട്ട​യം: കെ.​എം. മാ​ണി​യു​ടെ അ​വ​സാ​ന അ​ഭി​മു​ഖം ‘മാ​ധ്യ​മ’​ത്തി​ൽ. ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്​​ച. പാ​ലാ​യി​ലെ വ​സ​തി​യി​ൽ ര​ണ്ടു​ത​വ​ണ എ​ത്തി​യെ​ങ്കി​ലും ക​ട ു​ത്ത ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളെ തു​ട​ർ​ന്ന്​ അ​ഭി​മു​ഖം പൂ​ർ​ത്തി​യാ​ക്കാ​നാ​യി​രു​ന്നി​ല്ല. ശ്വാ​സം​മ ു​ട്ട​ലി​നെ തു​ട​ർ​ന്ന് ര​ണ്ടു​ത​വ​ണ​യും ​പാ​ലാ മ​രി​യ​ൻ ​ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ അ​ദ്ദേ​ഹ​ത്തി​ന്​ പോ​ കേ​ണ്ടി​വ​ന്നു.

ആ​ദ്യ​ദി​വ​സം ശ്വാ​സം മു​ട്ട​ലി​നൊ​പ്പം കൈ​ക്കും തോ​ളി​നും​ ശ​ക്ത​മാ​യ വേ​ദ​ന​യു​ണ്ട െ​ന്നും പ​റ​ഞ്ഞു. വ​ള​രെ ക്ഷീ​ണി​ത​നാ​യി​രു​ന്നു ഈ ​ദി​വ​സ​ങ്ങ​ളി​ൽ. ഉ​ട​ൻ വ​രാ​മെ​ന്ന്​​ പ​റ​ഞ്ഞാ​ണ്​ പോ ​യ​തെ​ങ്കി​ലും കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ വേ​ണ​മെ​ന്ന​തി​നാ​ൽ താ​മ​സി​ക്കു​മെ​ന്ന്​ പേ​ഴ്​​സ​ന​ൽ സ്​​റ്റ ാ​ഫി​ലെ ഔ​സേ​പ്പ​ച്ച​ൻ ഫോ​ണി​ൽ വി​ളി​ച്ച്​ അ​റി​യി​ച്ചു. മാ​ണി സാ​റി​നു​വേ​ണ്ടി ക്ഷ​മാ​പ​ണ​വും ന​ട​ത്തി. അ​ഭി​മു​ഖം മ​റ്റൊ​രു ദി​വ​സം ആ​ക്കാ​മെ​ന്നും അ​റി​യി​ച്ചു.

അ​ങ്ങ​നെ മൂ​ന്നാം​ ത​വ​ണ​യാ​ണ്​ അ​ഭി​മു​ഖം പൂ​ർ​ത്തീ​ക​രി​ക്കാ​നാ​യ​ത്. അ​ന്നും അ​ദ്ദേ​ഹം അ​സ്വ​സ്ഥ​നാ​യി​രു​ന്നു. അ​ഭി​മു​ഖ​ത്തി​ന്​ എ​ത്തി​യ​ത്​ മ​ക​നും എം.​പി​യു​മാ​യ ജോ​സ്​ കെ. ​മാ​ണി​ക്കൊ​പ്പ​വും. വ​സ​തി​യി​​ലെ ഓ​ഫി​സ്​ മു​റി​യി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്​​ച. വ​സ​തി​യി​ൽ എ​ത്തു​േ​മ്പാ​ൾ മ​ക​നെ ചേ​ർ​ത്തി​രു​ത്തി തെ​ര​ഞ്ഞെ​ടു​പ്പ്​ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യു​ന്ന പി​താ​വി​നെ​യാ​ണ്​ ക​ണ്ട​ത്.

പാ​ലാ​യി​ലെ പ്ര​ദേ​ശി​ക നേ​താ​ക്ക​ളും കേ​ര​ള കോ​ൺ​ഗ്ര​സ്​ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ സ​ണ്ണി തെ​ക്കേ​ട​വും അ​ടു​ത്തു​ണ്ടാ​യി​രു​ന്നു. അ​ര​മ​ണി​ക്കൂ​റോ​ളം അ​വ​രു​ടെ ച​ർ​ച്ച നീ​ണ്ടു. തു​ട​ർ​ന്ന്, എ​ന്നെ പേ​രെ​ടു​ത്ത്​ വി​ളി​ച്ചു. വി​വാ​ദ​ങ്ങ​ൾ​ക്കൊ​ന്നും താ​നി​ല്ലെ​ന്ന മു​ഖ​വു​ര​യോ​ടെ​യാ​യി​രു​ന്നു തു​ട​ക്കം. ​പ​ല​പ്പോ​ഴും വാ​ക്കു​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ബു​ദ്ധി​മു​ട്ടി. പ​ല ചോ​ദ്യ​ങ്ങ​ൾ​ക്കും മ​റു​പ​ടി ന​ൽ​കാ​ൻ സ​ഹാ​യി​ച്ച​ത്​ മ​ക​നാ​യി​രു​ന്നു. രാ​ഷ്​​ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി​യ ശേ​ഷം യു.​ഡി.​എ​ഫ്​ വ​ൻ ഭൂ​രി​പ​ക്ഷം നേ​ടു​മെ​ന്നും പ​റ​ഞ്ഞു.

ഇ​തി​നി​ടെ ചാ​യ കൊ​ണ്ടു​വ​രാ​നും നി​ർ​ദേ​ശി​ച്ചു. എ​ഴു​ത​രു​തെ​ന്ന്​ പ​റ​ഞ്ഞ​തി​നാ​ൽ പ​ല​തും ഒ​ഴി​വാ​ക്കേ​ണ്ടി വ​ന്നു. പ​ല ചോ​ദ്യ​ങ്ങ​ൾ​ക്കും മ​റു​പ​ടി ന​ൽ​കി​യി​ല്ല. പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ വീ​ണ്ടും വാ​യി​ച്ച്​ കേ​ൾ​പ്പി​ക്ക​ണ​മെ​ന്ന നി​ർ​ബ​ന്ധ​വും അ​ദ്ദേ​ഹ​ത്തി​നു​ണ്ട്. ഇ​ത്ത​വ​ണ​യും അ​ത്​ ആ​വ​ർ​ത്തി​ച്ചു. പാ​ർ​ട്ടി​യി​ലെ ഭി​ന്ന​ത​ക​ളെ​ക്കു​റി​ച്ചോ ബാ​ർ കോ​ഴ ആ​രോ​പ​ണ​ത്തെ​ക്കു​റി​ച്ചോ പ്ര​തി​ക​രി​ച്ചി​ല്ല. കേ​ര​ള കോ​ൺ​ഗ്ര​സു​ക​ളു​ടെ ഐ​ക്യ​ത്തെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന്, മ​റ്റ്​ ഗ്രൂ​പ്പു​ക​ളെ​ല്ലാം ക​ട​ലാ​സ്​ സം​ഘ​ട​ന​ക​ളാ​ണെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. യ​ഥാ​ർ​ഥ കേ​ര​ള കോ​ൺ​ഗ്ര​സ്​ ത​ങ്ങ​ളു​ടേ​താ​ണെ​ന്നും പ​റ​ഞ്ഞു.

‘ഐ​ക്യം’ വീ​ണ്ടും ആ​വ​ർ​ത്തി​ച്ച​പ്പോ​ൾ അ​ത​ങ്ങ​നെ നി​ൽ​ക്ക​​ട്ടെ എ​ന്നാ​യി​രു​ന്നു മ​റു​പ​ടി. ബി.​ജെ.​പി സ​ർ​ക്കാ​റി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ക്കു​ക​യും ചെ​യ്​​തു. ഒ​രു​മ​ണി​ക്കൂ​റോ​ളം സം​സാ​രം നീ​ണ്ടു. ഇ​തി​നി​ട​യി​ലും വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​മാ​യി നി​ര​വ​ധി പേ​ർ പാ​ലാ ക​രി​​േ​ങ്ങാ​ഴ​യ്​​ക്ക​ൽ വീ​ട്ടി​ലെ​ത്തി​യി​രു​ന്നു.​ എ​ല്ലാ​വ​രെ​യും പ്ര​ത്യേ​ക​മാ​യി വി​ളി​ച്ചും തോ​ളി​ൽ കൈ​യി​ട്ടും സ്​​നേ​ഹാ​ന്വേ​ഷ​ണം ന​ട​ത്തി. എ​ല്ലാ ​പ്ര​ശ്​​ന​ങ്ങ​ൾ​ക്കും പ​രി​ഹാ​രം നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ടാ​യി​രു​ന്നു.

വി​ദേ​ശ​ത്ത്​ കു​ടു​ങ്ങി​യ മ​ക​ളു​െ​ട യാ​ത്രാ​രേ​ഖ​ക​ൾ ശ​രി​യാ​ക്കാ​ൻ സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച്​ എ​ത്തി​യ വീ​ട്ട​മ്മ​യു​ടെ ക​ണ്ണീ​രൊ​പ്പാ​നും മാ​ണി മ​റ​ന്നി​ല്ല. ജോ​സ്​ കെ. ​മാ​ണി​​യോ​ട്​ ഉ​ട​ൻ എം​ബ​സി​യി​ൽ വി​ളി​ച്ച്​ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​യി നി​ർ​ദേ​ശം. വി​ഷ​യ​ത്തി​ൽ ഭാ​ര്യ കു​ട്ടി​യ​മ്മ​യും ഇ​ട​പെ​ട്ടി​രു​ന്നു. അ​ഭി​മു​ഖം ക​ഴി​ഞ്ഞി​റ​ങ്ങു​േ​മ്പാ​ഴും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും നേ​താ​ക്ക​ളു​മ​ട​ങ്ങു​ന്ന വ​ൻ സം​ഘം പ്രി​യ നേ​താ​വി​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:km manikerala newsmalayalam newsMadhyamam Interviewmalayalam news onlinekerala political newskm mani death
News Summary - Last Interview of Mani to Madhyamam -Kerala News
Next Story