കരിപ്പൂർ വിമാന അപകടം: വിമാനമിറങ്ങിയത് റൺവേ മാറിയെന്ന് പ്രാഥമിക റിപ്പോർട്ട്
text_fieldsമലപ്പുറം: കോഴിക്കോട് വിമാനത്താവളത്തിൽ വെള്ളിയാഴ്ച രാത്രി അപകടത്തിൽെപട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഇറങ്ങിയത് റൺവേ തെറ്റിച്ചെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. കിഴക്കുഭാഗത്ത് റൺവേ 28ൽ ഇറക്കാനായിരുന്നു പൈലറ്റിന് വ്യോമയാന അധികൃതർ നിർദേശം നൽകിയിരുന്നത്. എന്നാൽ ഇവിടെ ഇറങ്ങാതെ റൺവേ 10ലാണ് പൈലറ്റ് ദീപക് വസന്ത് സാഠെ ഇറക്കിയത്.
വിമാനമിറങ്ങുന്ന സമയത്ത് കോരിച്ചൊരിയുന്ന മഴയും ശക്തമായ കാറ്റുമുണ്ടായിരുന്നു റൺവേയിൽ. വിമാനത്തിെൻറ അതേ ദിശയിലായിരുന്നു റൺവേ 10ലെ കാറ്റ്. സാധാരണ രീതിയിൽ വിമാനമിറങ്ങുന്നത് കാറ്റിെൻറ എതിർദിശയിലാണ്. ലാൻറിങ് സമയത്തെ വിമാനത്തിെൻറ വേഗം കുറക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. കരിപ്പൂർ വിമാനത്താവളം കൈവെള്ളയിലെന്നപോലെ പരിചയമുള്ളയായിരുന്നു പൈലറ്റ്. നിർദേശം മറികടന്ന് റൺവേ 10ൽ ഇറക്കിയത് അപകടമുണ്ടാവില്ലെന്ന ധാരണയിലായാവാമെന്നാണ് അധികൃതർ നൽകുന്ന സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.