ബാക്കിയായത് ഒരുപിടി ഒാർമകൾ; അവസാന ടെലിഗ്രാം മെസഞ്ചറും പടിയിറങ്ങി
text_fieldsഷൊർണൂർ: സംസ്ഥാനത്ത് തപാൽ വകുപ്പിലുണ്ടായിരുന്ന അവസാന ടെലിഗ്രാം മെസഞ്ചറും പടിയിറങ്ങി. മൂന്നര പതിറ്റാണ്ട് സേവനമനുഷ്ഠിച്ച ഷൊർണൂർ തട്ടാരംകുന്നത്ത് ടി.വി. അബ്ദുസ്സലാമാണ് ഷൊർണൂർ ഗണേശ്ഗിരി പോസ്റ്റോഫിസിൽനിന്ന് ശനിയാഴ്ച വിരമിച്ചത്.
35 വർഷങ്ങൾക്ക് മുമ്പാണ് ഇദ്ദേഹം ടെലിഗ്രാം സന്ദേശങ്ങൾ എത്തിക്കുന്ന മെസഞ്ചർ തസ്തികയിൽ ഇ.ഡി ജീവനക്കാരനായി ജോലിയിൽ പ്രവേശിച്ചത്. വിരമിച്ചതും ഇ.ഡി ജീവനക്കാരനായാണ്. അതിനാൽ പെൻഷനോ മറ്റാനുകൂല്യങ്ങളോ ലഭിക്കില്ല. സലാമിന് തൊട്ടുമുമ്പ് ജോലിയിൽ പ്രവേശിച്ചവരിൽ ചിലർ ക്ലാസ് ഫോർ തസ്തികയിലെത്തി സ്ഥിരം ജീവനക്കാരായി.
മറ്റുള്ളവർ 65 വയസ്സ് കഴിഞ്ഞപ്പോൾ ഇ.ഡി ആയിതന്നെ വിരമിച്ചു. ക്ലാസ് ഫോറായി സ്ഥിരം ജീവനക്കാരനാകാൻ സലാമും ഒരുതവണ പരീക്ഷയെഴുതി. പേക്ഷ, അപ്പോഴേക്കും അടിസ്ഥാന വിദ്യാഭ്യാസയോഗ്യതയിൽ മാറ്റം വന്നിരുന്നു.
തപാൽ വകുപ്പ് ടെലിഗ്രാം സംവിധാനം നിർത്തലാക്കിയപ്പോൾ ഇദ്ദേഹം ഇ.ഡി പേക്കറായി ജോലിയിൽ തുടർന്നു. വെറുംകൈയോടെയാണ് മടക്കമെങ്കിലും ചരിത്രത്തിെൻറ ഭാഗമായ ടെലിഗ്രാമും മെസഞ്ചർ ജോലിയും ഒരുപാട് ഓർമകൾ നൽകി.
നിയമന ഉത്തരവും കുഞ്ഞ് പിറന്ന വാർത്തകളുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. കൂടുതലും മരണവാർത്തകളാണ് എത്തിയിരുന്നത്. കുളപ്പുള്ളി മേഖലയിലാണ് സലാം കൂടുതലും ജോലി ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.