കഴിഞ്ഞതവണ സി.പി.എമ്മിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം; തുവ്വൂരിൽ ഇത്തവണ യു.ഡി.എഫ് തൂത്തുവാരി
text_fieldsതുവ്വൂർ (മലപ്പുറം): കഴിഞ്ഞ തവണ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ തുവ്വൂർ ഗ്രാമപഞ്ചായത്ത് പിടിച്ച സി.പി.എമ്മിന് ഇത്തവണ സമ്പൂർണ പരാജയം.17ൽ 17 സീറ്റും നേടിയുള്ള യു.ഡി.എഫിൻെറ രാജകീയ തിരിച്ചുവരവിൽ സി.പി.എം തകരുകയായിരുന്നു.
2015 ൽ മുസ്‌ലിംലീഗ്- കോൺഗ്രസ് അനൈക്യം മുതലെടുത്താണ് 17ൽ 11 സീറ്റുമായി സി.പി.എം ഗ്രാമപഞ്ചായത്ത് ഭരണത്തിലേറിയത്. തെറ്റത്ത് ബാലൻ പ്രസിഡൻറായുള്ള ഭരണസമിതി മാലിന്യ സംസ്കരണം പോലുള്ള സംസ്ഥാനത്തു തന്നെ ശ്രദ്ധേയമായ മാതൃക പദ്ധതികൾ നടപ്പാക്കിയെങ്കിലും വോട്ടർമാരിൽ അത് ഏശിയില്ല.
കക്കറ, തരിപ്രമുണ്ട പോലുള്ള പരമ്പരാഗത സി.പി.എം വാർഡുകളിൽ പോലും പാർട്ടി സ്ഥാനാർഥികൾ ദയനീയമായി തോറ്റു. സി.പി.എമ്മിൽനിന്ന് രാജിവെച്ച് ലീഗ് സ്ഥാനാർഥിയായി മത്സരിച്ച നിഷാന്ത് കണ്ണൻ മികച്ച ഭൂരിപക്ഷത്തോടെ ജയിച്ചതും പാർട്ടിയുടെ പ്രമുഖ നേതാവ് എ. നാരായണൻകുട്ടി 294 വോട്ടുകൾക്ക് അക്കരക്കുളം വാർഡിൽ തോറ്റതും കനത്ത തിരിച്ചടിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.