ലതിക ചെയ്തത് തെറ്റ് –ലാലി വിൻസെൻറ്; 'വൈകാരിക പ്രകടനത്തോട് യോജിപ്പില്ല'
text_fieldsകൊച്ചി: മഹിള കോൺഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് ലതിക സുഭാഷിെൻറ രാജിയും തലമുണ്ഡനവും നടത്തിയതിൽ കടുത്ത അമർഷവും പ്രതിഷേധവുമുണ്ടെന്ന് മുതിർന്ന വനിത കോൺഗ്രസ് നേതാവ് ലാലി വിൻസെൻറ്. വൈകാരിക പ്രകടനത്തോട് യോജിപ്പില്ല.
പക്വമതിയായ രാഷ്ട്രീയ നേതാവ് പാർട്ടിയുടെ ചട്ടവട്ടങ്ങളിൽ നിന്ന് പ്രതികരിക്കുകയാണ് വേണ്ടിയിരുന്നത്. തെരഞ്ഞെടുപ്പിെൻറ സാഹചര്യത്തിൽ തലമുണ്ഡനം ചെയ്ത് പാർട്ടിയെ സമ്മർദത്തിലാക്കിയത് തെറ്റാണ്. എതിർപക്ഷത്തിന് ആയുധം നൽകുന്നതും അണികൾക്ക് ആശയക്കുഴപ്പം സൃഷ്ടിക്കുന്നതുമായ നടപടിയിൽ മാപ്പുപറയണം.
അവർ ഏറ്റുമാനൂർ ചോദിച്ചതും മറ്റൊരു സീറ്റ് നൽകാെമന്ന് പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡൻറും പറഞ്ഞതും താൻ കേട്ടതാണ്. പല സാഹചര്യത്തിലാണ് പേരുകൾ തള്ളിപ്പോകുന്നത്. ലതികക്കും ഭർത്താവ് സുഭാഷിനും പാർട്ടി ഒട്ടേറെ പദവികൾ നൽകി. ജില്ല കൗൺസിൽ അംഗം, ജില്ല പഞ്ചായത്ത് പ്രസിഡൻറ്, മലമ്പുഴയിൽ പാർട്ടി സ്ഥാനാർഥി, എ.ഐ.സി.സി അംഗം, കെ.പി.സി.സി സെക്രട്ടറി, ജനറൽ സെക്രട്ടറി, മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ, ജനശ്രീ സാരഥി എന്നിവ ലതികക്ക് നൽകി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സുഭാഷ് വൈപ്പിൻ സ്ഥാനാർഥിയായിരുന്നുവെന്നും ലാലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.