Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലതിക സുഭാഷ്​...

ലതിക സുഭാഷ്​ ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും

text_fields
bookmark_border
ലതിക സുഭാഷ്​ ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും
cancel

കോട്ടയം: കോൺഗ്രസിന്‍റെ നിയമസഭാ സ്ഥാനാർഥി പട്ടികയിൽ ഇടം പിടിക്കാത്തതിനെ തുടർന്ന്​ പാർട്ടി വിട്ട ലതിക സുഭാഷ്​ ഏറ്റുമാനൂരിൽ സ്വതന്ത്രയായി മത്സരിക്കും. നാട്ടുകാരുടെയും പ്രവർത്തകരുടെയും താത്​പര്യം മാനിച്ചാണ്​ മത്സരിക്കാൻ തീരുമാനിച്ചതെന്നും അവർ പറഞ്ഞു. വൈകിട്ട് ഏറ്റുമാനൂരിൽ നടത്തിയ പൊതുസമ്മേളനത്തിലാണ്​ അവർ മത്സരതീരുമാനം പ്രഖ്യാപിച്ചത്​. തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള പണം പ്രവര്‍ത്തകര്‍ പിരിച്ചുനല്‍കി.

കോൺഗ്രസ്​ സ്ഥാനാർഥി പട്ടിക ഇന്നലെ പ്രസിദ്ധീകരിച്ചതിന്​ പിന്നാലെ അവർ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെക്കുകയും, തല മുണ്ഡനം ചെയ്യുകയും ചെയ്​തിരുന്നു.

ഏറ്റുമാനൂരിലെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച ശേഷം നഗരത്തില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം ലതിക സുഭാഷ് പ്രകടനം നടത്തി. ഏറ്റുമാനൂർ മണ്ഡലം കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനാണ്​ യു.ഡി.എഫ്​ നൽകിയിരിക്കുന്നത്​. പ്രിന്‍സ് ലൂക്കോസ് ആണ് ഇവിടെ യു.ഡി.എഫിന്‍റെ സ്ഥാനാര്‍ഥി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:contestLathika SubhashEttumanoorassembly election 2021
News Summary - Lathika Subhash will contest as an independent candidate in Ettumanoor
Next Story