ലത്തീഫിെൻറ മക്കൾ പഠനം തുടങ്ങി; മോഷണം പോയ മൊബൈലുകൾക്ക് പകരം ഫോണുകൾ വീട്ടിലെത്തിച്ച് ബോബി ചെമ്മണ്ണൂർ
text_fieldsവള്ളിക്കുന്ന് (മലപ്പുറം): മൊബൈൽ ഫോണുകൾ കള്ളൻ കൊണ്ടുപോയതിനാൽ ഓൺലൈൻ പഠനം മുടങ്ങിയ ലത്തീഫിെൻറ അഞ്ചു മക്കളും വീണ്ടും പഠനം ആരംഭിച്ചു. മോഷണം പോയ മൊബൈൽ ഫോണുകൾക്ക് പകരം പുതിയ മൊബൈൽ ഫോണുകൾ വീട്ടിലെത്തി സമ്മാനിച്ച് ബോബി ചെമ്മണ്ണൂർ.
ചേലേമ്പ്ര ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലെ കുറ്റിപ്പറമ്പ് നമ്പീരി ലത്തീഫിെൻറ വീട്ടിൽ നിന്നാണ് രണ്ട് മൊബൈൽ ഫോണുകൾ അർധരാത്രി എത്തിയ കള്ളൻ കൊണ്ടുപോയത്. ലത്തീഫിെൻറ ഒന്നാം ക്ലസ് മുതൽ ഡിഗ്രി വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന അഞ്ചു മക്കളുടെ ഓൺലൈൻ പഠനമാണ് ഇതോടെ മുടങ്ങിയത്. മൊബൈൽ ഫോൺ കള്ളൻ കൊണ്ടുപോയതിനാൽ വിദ്യാർഥികളുടെ ഓൺലൈൻ പഠനം മുടങ്ങിയ വാർത്ത മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.
വാർത്ത ശ്രദ്ധയിൽപെട്ട ബോബി ചെമ്മണ്ണൂർ ഉടൻ തന്നെ മാധ്യമം പ്രതിനിധികളുമായി സംസാരിച്ച് ഫോൺ വാങ്ങി നൽകാൻ തയാറെന്നെന്ന് അറിയിക്കുകയും ചെയ്തു. പിന്നീട് ലത്തീഫിെൻറ വീട്ടിലുള്ളവരെ വിളിച്ച് ഫോണുമായി താൻ തന്നെ നേരിട്ട് വരുമെന്നും ഉറപ്പ് നൽകി. ബുധനാഴ്ച രാവിലെ 10.30.ഓടെ ബോബി ചെമ്മണൂർ ഇൻറർനാഷണൽ ജ്വല്ലറി ഗ്രൂപ്പ് ചെയർമാൻ കൂടിയായബോബി ചെമ്മണൂർ മാധ്യമം മാർക്കറ്റിങ് മാനേജർ കെ. ജുനൈസ്, ക്ലൈൻറ് റിലേഷൻസ് മാനേജർ ആനന്ദൻ നെല്ലിക്കോട്ട്എന്നിവരോടൊപ്പം ലത്തീഫിെൻറ വീട്ടിലെത്തി.
വാർഡ് മെമ്പർ വി.കെ. ഫാറൂഖിെൻറ നേതൃത്വത്തിൽ പരിസരവാസികളും എത്തിയിരുന്നു. തുടർന്ന് രണ്ട് പുതിയ മൊബൈൽ ഫോണുകൾ ഇവർക്ക് സമ്മാനിക്കുകയായിരുന്നു. പഠിച്ചു നല്ല മാർക്ക് വാങ്ങുകയാണെങ്കിൽ വലിയ സമ്മാനങ്ങൾ കൂടി നൽകാമെന്ന് ഉറപ്പ് നൽകിയാണ് അദ്ദേഹം മടങ്ങിയത്. ഡിഗ്രി വിദ്യാർഥിനിയായ ജുമാന, ഒൻപതാം ക്ലാസ് വിദ്യാർഥികളായ ജുസൈൽ, ദിൽഷാന, ആറാം ക്ലാസ് വിദ്യാർഥി ജൽസിയ, ഒന്നാം ക്ലാസിൽ പഠിക്കുന്ന അനീന എന്നിവർക്ക് വാർത്തകളിൽ മാത്രം കണ്ടുപരിചയമുള്ള ബോബി ചെമ്മണ്ണൂർ വീട്ടിലെത്തി മൊബൈൽ ഫോണുകൾ സമ്മാനിച്ചതും ഏറെ നേരം തങ്ങളോടൊപ്പം ചെലവഴിച്ചതും സ്വപ്നത്തിലെന്ന പോലെയാണ് തോന്നിയത്.
പഠിക്കുന്ന കുട്ടികളുടെ മൊബൈൽ ഫോണുകൾ മോഷ്ടിക്കരുതേ -ബോബി ചെമ്മണ്ണൂർ
കള്ളൻമാർ പഠിക്കുന്ന കുട്ടികളുടെ മൊബൈൽ ഫോണുകൾ മാത്രം മോഷ്ടിക്കരുതെന്ന് ബോബി ചെമ്മണൂർ. ഇത് അവരോടുള്ള തെൻറ അപേക്ഷയാണെന്നും അദ്ദേഹം പറഞ്ഞു. ചേലേമ്പ്രയിൽ മൊബൈൽ ഫോണുകൾ കള്ളൻ കൊണ്ടുപോയതിനാൽ പഠനം അവതാളത്തിലായ വിദ്യാർഥികൾക്ക് മൊബൈൽ ഫോണുകൾ സമ്മാനമായി നൽകി മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മാധ്യമ'ത്തിൽ ആണ് താൻ ആ വാർത്ത കണ്ടതെന്ന് അദ്ദേഹം പറഞ്ഞു. മൊബൈൽ കള്ളൻ കൊണ്ടുപോയ വാർത്ത വായിച്ചപ്പോൾ ആദ്യം തനിക്ക് ഒരു കോമഡി വാർത്ത ആയിട്ടാണ് തോന്നിയത്. പിന്നീടാണ് അതൊരു സെൻസിറ്റീവ് വാർത്തയാണെന്ന് മനസിലായത്. വാർത്ത കണ്ടെത്തി നൽകിയ 'മാധ്യമ'ത്തിനോട് കടപ്പാട് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.