ലാവലിൻ കേസ് സുപ്രീംകോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി
text_fieldsന്യൂഡൽഹി: എസ്.എൻ.സി ലാവലിൻ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. സി.ബി.ഐ അഭിഭാഷക ഗീത ലൂതറയുടെ ആവശ്യം പരിഗണിച്ചാണ് കോടതി കേസ് മാറ്റിയത്.
കഴിഞ്ഞ ദിവസം, കേസ് പരിഗണിക്കുന്നത് നീട്ടിവെക്കണമെന്ന ഹരജിക്കാരുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചിരുന്നു. ഹൈകോടതി കുറ്റക്കാരാണെന്ന് വിധിച്ച രണ്ട് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ നൽകിയ അപ്പീലുകളാണ് ഇതുപ്രകാരം കോടതി മാറ്റിവെച്ചത്. കൂടുതൽ രേഖകൾ സമർപ്പിക്കാൻ സമയം വേണമെന്ന ആവശ്യം പരിഗണിച്ചായിരുന്നു കോടതി നടപടി.
ലാവലിൻ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് അടക്കം മൂന്നുപേരെ കുറ്റവിമുക്തരാക്കിയ ഹൈകോടതി ഉത്തരവിനെതിരെ കസ്തൂരിരംഗ അയ്യരും ആർ. ശിവദാസനും ആണ് ഹരജികൾ നല്‍കിയത്. ജസ്റ്റിസുമാരായ എൻ.വി. രമണയും അബ്ദുൽ നസീറും അടങ്ങുന്ന ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.