ലാവലിൻ കേസ് സി.ബി.െഎ നീട്ടിവെപ്പിച്ചു; അന്തിമവാദം ഏപ്രിലിൽ
text_fieldsന്യൂഡൽഹി: വാദം കേൾക്കാൻ തയാറായിട്ടും എസ്.എൻ.സി ലാവലിൻ അഴിമതി കേസ് നീട്ടിവെപ്പി ക്കുന്നതെന്തിനാണെന്ന് സുപ്രീംകോടതി സി.ബി.െഎയോട് ചോദിച്ചു. വെള്ളിയാഴ്ച അന്തി മ വാദംകേൾക്കാൻ തയാറായപ്പോൾ അത് വേണ്ടെന്നും വാദം കേൾക്കൽ മാറ്റിവെക്കണമെന്നും സി.ബ ി.െഎക്ക് വേണ്ടി ഹാജരായ കേന്ദ്ര സർക്കാറിെൻറ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ് പെട്ടപ്പോഴാണ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് ഇൗ ചോദ്യമുന്നയിച്ചത്. ആവ ശ്യം മാനിച്ച് കേസ് അന്തിമവാദത്തിനായി ഏപ്രിലിലേക്ക് നീട്ടിവെക്കുകയും ചെയ്തു.
ലാവലിൻ കേസ് പരിഗണിച്ചപ്പോൾ തന്നെ വെള്ളിയാഴ്ച പലതരം കേസുകളെടുക്കുന്ന ദിവസമായതിനാൽ വാദിക്കാൻ സമയം കിട്ടില്ലെന്നും തങ്ങൾക്ക് കൂടുതൽ വാദിക്കാനുണ്ടെന്നും തുഷാർ മേത്ത ബോധിപ്പിച്ചു. അത് പ്രശ്നമല്ലെന്നും വാദം കേൾക്കാൻ തയാറാണെന്നും ജസ്റ്റിസ് എൻ.വി. രമണ മറുപടി നൽകി. എന്നിട്ടും കേസ് നീട്ടിവെക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്ന മേത്തയോട് തങ്ങൾ കേൾക്കാൻ തയാറായിട്ടും എന്തിനാണ് വലിച്ചുനീട്ടി കൊണ്ടുപോകുന്നതെന്ന് ജഡ്ജി ചോദിച്ചു. കേസ് വാദം കേൾക്കുന്നത് പലതരം കേസുകൾ എടുക്കാത്ത ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലൊന്ന് ആയ്ക്കോെട്ട എന്ന് മേത്ത മറുപടി നൽകി.
കേസ് മാറ്റിവെപ്പിക്കാനുള്ള മേത്തയുടെ നിർേദശത്തെ പിന്തുണച്ച് ഹോളി അവധിക്കുശേഷം വാദം കേട്ടാൽ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയെൻറ അഭിഭാഷകൻ വി. ഗിരിയും പറഞ്ഞതോടെ ഏപ്രിൽ ആദ്യവാരത്തിലേക്ക് മാറ്റാമെന്ന് ജസ്റ്റിസ് രമണ നിർദേശിക്കുകയായിരുന്നു.
തീയതി ചോദിച്ച അഭിഭാഷകരോട് രജിസ്ട്രി തീയതി അറിയിക്കുമെന്നും ഏപ്രിൽ ഒന്നോ രണ്ടോ വാരത്തിൽ പലതരം കേസുകൾ എടുക്കാത്ത ഏതെങ്കിലും ഒരുദിവസം ആക്കാമെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു.
പിന്നീട് എല്ലാ കക്ഷികളുടെയും അഭിഭാഷകർ ഹജരായിട്ടുണ്ടോ എന്ന് പേര് വായിച്ച് സുപ്രീംകോടതി ഉറപ്പുവരുത്തി. പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്ന സിദ്ധാർഥ മേനോെൻറ പേര് വായിച്ചപ്പോൾ അദ്ദേഹം മരിച്ചതായി സംസ്ഥാന സർക്കാറിെൻറ സ്റ്റാൻഡിങ് കോൺസൽ ജി. പ്രകാശ് അറിയിച്ചു. തുടർന്ന് വി.എം. സുധീരനെ കേസിൽ കക്ഷിചേരാൻ അനുവദിക്കരുതെന്നും ക്രിമിനൽ കേസിൽ സ്വകാര്യ വ്യക്തികളെ കക്ഷി ചേർക്കേണ്ട കാര്യമില്ലെന്നും പ്രകാശ് പറഞ്ഞു.
വി.എം. സുധീരൻ കേസിൽ കക്ഷിചേരാൻ അേപക്ഷ നൽകിയ ശേഷമാണ് സി.ബി.െഎ ലാവലിൻ കേസിൽ അപ്പീലുമായെത്തിയത്. കേസിൽ ഏഴാം പ്രതിയായ പിണറായി വിജയനും ഒന്നാം പ്രതി മോഹനചന്ദ്രനും എട്ടാം പ്രതി എ. ഫ്രാൻസിസും വിചാരണ നേരിടണമെന്ന് സി.ബി.െഎ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.