Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2017 6:06 AM IST Updated On
date_range 21 Oct 2017 6:09 AM ISTലാവലിൻ: സി.ബി.ഐയുടെ റിവിഷൻ ഹരജി വിധിപറയാൻ മാറ്റി
text_fieldsbookmark_border
കൊച്ചി: ലാവലിൻ കേസിൽ സി.ബി.ഐയുടെ റിവിഷൻ ഹരജി ഹൈകോടതി വിധിപറയാൻ മാറ്റി. കേസിൽ വാദം പൂർത്തിയാക്കിയ കോടതി മധ്യവേനലവധിക്കുശേഷം വിധിപറയാൻ മാറ്റുകയായിരുന്നു. ലാവലിൻ ഇടപാടുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ സി.ബി.ഐ പ്രത്യേക കോടതി വിധിക്കെതിരെയാണ് സി.ബി.ഐ റിവിഷന്‍ ഹരജി നല്‍കിയത്.
1996മുതല്‍ പിണറായി വിജയന് വൈദ്യുതി മന്ത്രിയായിരിക്കെ പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുതി പദ്ധതികളുടെ നവീകരണവുമായി ബന്ധപ്പെട്ട് ലാവലിന്‍ കമ്പനിയുമായി ഉണ്ടാക്കിയ കരാറാണ് പിന്നീട് ആരോപണങ്ങള്‍ക്ക് കാരണമായത്. കരാറിലൂടെ പൊതുഖജനാവിന് 374 കോടി യുടെ നഷ്ടം വന്നിട്ടുണ്ടെന്നാണ് സി.ബി.ഐയുടെ കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story