Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2017 1:49 PM IST Updated On
date_range 19 Oct 2017 6:59 AM ISTലാവ്‍ലിന്‍: സി.ബി.ഐയുടെ റിവിഷൻ ഹരജി കോടതി ഇന്ന് പരിഗണിക്കും
text_fieldsbookmark_border
കൊച്ചി: എസ്.എൻ.സി ലാവ്‍ലിന്‍ അഴിമതി കേസില്‍ സി.ബി.ഐ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും.വിശദമായ വാദം കേൾക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ള പ്രതികളെ തിരുവനന്തപുരം സി.ബി.ഐ കോടതി കുറ്റവിമുക്തരാക്കിയെന്നാണ് റിവിഷൻ ഹർജിയിലെ വാദം. സി.ബി.ഐക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം.നടരാജനാണ് കോടതിയില്‍ ഹാജരാവുക.
മുന്‍ അഡ്വക്കേറ്റ് ജനറല്‍ അഡ്വക്കേറ്റ് എം.കെ ദാമോദരനാണ് പിണറായി വിജയന്‍റെ അഭിഭാഷകന്‍. ഹര്‍ജി വേഗത്തില്‍ തീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകനായ എം.ആര്‍ അജയന്‍ സമര്‍പ്പിച്ച ഹര്‍ജിയും ഹൈക്കോടതി ഇന്നു പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story