ലാവലിൻ: പിണറായിക്കെതിരെ അപ്പീലുമായി മുന്നോട്ടുപോകാമെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: എസ്.എൻ.സി ലാവലിൻ അഴിമതി കേസിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരായ അപ്പീലുമായി മുന്നോട്ടുപോകാൻ കേന്ദ്ര നിയമ മന്ത്രാലയം സി.ബി.െഎക്ക് നിർദേശം നൽകി. കേരള ഹൈകോടതി കുറ്റവിമുക്തനാക്കിയ പിണറായിക്കെതിരെ അപ്പീൽ നൽകാൻ ബലമുള്ള കേസാണിതെന്ന് നിയമ മന്ത്രാലയം തയാറാക്കിയ രേഖയിൽ ചൂണ്ടിക്കാട്ടി.
ലാവലിൻ കേസിൽ സി.ബി.െഎ അപ്പീലിെൻറ മെറിറ്റ് നോക്കിയാണ് തീരുമാനമെടുക്കുന്നതെന്നും ആ വഴിയിൽ രാഷ്ട്രീയമോ ഭരണപരമോ ആയ ഇടപെടലുണ്ടാവില്ലെന്നും കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി പറഞ്ഞു. പിണറായി വിജയൻ സംസ്ഥാന വൈദ്യുതി മന്ത്രിയായിയിരിക്കേ നടന്ന ലാവലിൻ അഴിമതിക്കേസിൽ അദ്ദേഹത്തിനൊപ്പം പ്രതിപ്പട്ടികയിലുണ്ടായിരുന്ന എൻജിനീയർമാർ നേരത്തെ സുപ്രീംകോടതിയിൽ അപ്പീൽ ഫയൽ ചെയ്തിരുന്നു.
ആ അപ്പീലുകൾ പരിഗണനക്ക് വന്നപ്പോൾ സി.ബി.െഎയും അപ്പീൽ ഫയൽ ചെയ്തിട്ടുെണ്ടന്നും അവയെല്ലാം ഒരുമിച്ച് കേൾക്കാമെന്നും അവരിലൊരാൾക്ക് വേണ്ടി ഹാജരായ മുൻ അറ്റോണി ജനറൽ മുകുൾ രോഹതഗി ബോധിപ്പിച്ചിരുന്നു. ഇൗ ആവശ്യം അംഗീകരിച്ച് പിണറായിക്കെതിരെ സി.ബി.െഎ നൽകുന്ന ഹരജി കൂടി ഒരുമിച്ച് പരിഗണിക്കാമെന്ന് പറഞ്ഞാണ് കേസ് സുപ്രീംകോടതി മാറ്റിവെച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.