ലാവലിൻ കേസിൽ വാദം കേൾക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റിവെക്കണമെന്ന് സി.ബി.ഐ
text_fieldsന്യൂഡൽഹി: എസ്.എൻ.സി ലാവലിൻ കേസിൽ വാദം കേൾക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റി വെക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ അഭിഭാഷകൻ സുപ്രീംകോടതിയിൽ അപേക്ഷ നൽകി. മുഖ്യമന്ത്രി പിണറായി വിജയനെ ഉൾപ്പടെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ നൽകിയ ഹരജിയിൽ വാദം കേൾക്കുന്നത് താൽക്കാലികമായി മാറ്റിവെക്കണമെന്നാണ് ആവശ്യം. കേസുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാനാണ് കൂടുതൽ സമയം തേടിയത്. കേസ് വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെയാണ് സി.ബി.ഐയുടെ നീക്കം.
കേസിൻെറ വസ്തുതകള്‍ അടങ്ങിയ സമഗ്രമായ നോട്ട് സമര്‍പ്പിക്കാന്‍ സി.ബി.ഐയോട് ജസ്റ്റിസ് യു.യു ലളിത് നേരത്തെ നിര്‍ദേശിച്ചിരുന്നു. രണ്ട് കോടതികൾ വെറുതെ വിട്ട കേസായതിനാൽ, ഇനി കേസിൽ വാദം കേൾക്കുമ്പോൾ ശക്തമായ വാദങ്ങളും തെളിവുമായി വരണമെന്നും സി.ബി.ഐയോട് കോടതി നിർദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേസിൽ വാദം കേൾക്കുന്നത് രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിവെക്കണമെന്നും കൂടുതൽ സമയം നൽകണമെന്നും സി.ബി.ഐ ആവശ്യപ്പെട്ടിരുന്നത്.
2017ലാണ് പിണറായി വിജയൻ, കെ മോഹനചന്ദ്രൻ, എ ഫ്രാൻസിസ് എന്നിവരെ കേരള ഹൈകോടതി കുറ്റവിമുക്തരാക്കിയത്. വിചാരണ േകാടതിയും ഇവരെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനെതിരെയുള്ള ഹരജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.