ലാവ്ലിൻ കേസിൽ ഗവർണർ ഒരു പാലമായോ എന്ന് സംശയിക്കുന്നു -കെ. മുരളീധരൻ
text_fieldsതിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമസഭയിൽ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിൽ സി.എ.എ വിരുദ്ധ പരമർശ ങ്ങളടങ്ങിയ 18-ാം ഖണ്ഡിക വായിച്ച സംഭവത്തിൽ മുഖ്യമന്ത്രിയേയും ഗവർണറേയും വിമർശിച്ച് കെ. മുരളീധരൻ എം.പി. ലാവ്ലിൻ ക േസിൽ ഗവർണർ ഒരു പാലമായി പ്രവർത്തിച്ചോ എന്ന കാര്യത്തിൽ സംശയമുണ്ടെന്ന് കെ. മുരളീധരൻ പറഞ്ഞു.
നയപ്രഖ്യാപനത്തിലെ 18-ാം ഖണ്ഡിക വായിക്കില്ലെന്ന് ആദ്യം നിലപാടെടുത്ത ഗവർണർ, പിന്നീട് മുഖ്യമന്ത്രി അഭ്യർഥിച്ചതിനാൽ വായിക്കുകയായിരുന്നു. അതിനർഥം മുഖ്യമന്ത്രി ഗവർണറുമായി ഇടക്കിടെ ബന്ധപ്പെടുന്നുണ്ടെന്നാണ്.
മനുഷ്യ മഹാശൃംഖല കഴിഞ്ഞിട്ട് മുഖ്യമന്ത്രി നേരെ പോയത് രാജ്ഭവനിൽ ഗവർണറുടെ ആതിഥ്യം സ്വീകരിക്കാനാണെന്നും അതേസമയം കേരള ഗവർണർ നിയമസഭയെ അടിക്കടി അപമാനിക്കുകയാണെന്നും മുരളീധരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.