ലാവലിൻ കേസിൽ പിണറായി അടക്കമുള്ളവർക്ക് നോട്ടീസ്
text_fieldsന്യൂഡൽഹി: എസ്.എൻ.സി ലാവലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റു രണ്ടു പേരെയും എല്ലാ ക്രിമിനൽ അഴിമതി കേസുകളിൽനിന്നും കുറ്റമുക്തരാക്കിയ ഹൈകോടതി വിധിക്കെതിരെ സി.ബി.െഎ നൽകിയ അപ്പീലിൽ ബന്ധപ്പെട്ടവർക്ക് സുപ്രീംകോടതി നോട്ടീസ്. കേസിൽ വിട്ടയക്കാത്ത കുറ്റാരോപിതരുടെ വിചാരണ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ സ്റ്റേ ചെയ്തു. വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയൻ, ഉൗർജ വകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി കെ. മോഹനചന്ദ്രൻ, മുൻ ജോയൻറ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കേരള ഹൈകോടതി ആഗസ്റ്റ് 23നാണ് കുറ്റമുക്തരാക്കിയത്. കേസിൽ കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് വൈദ്യുതി ബോർഡ് അക്കൗണ്ട്സ് വിഭാഗം മുൻ മെംബർ സെക്രട്ടറി കെ.ജി. രാജശേഖരൻ നായർ, ജനറേഷൻ വിഭാഗം ചീഫ് എൻജിനീയർ കസ്തൂരിരംഗ അയ്യർ എന്നിവർ നൽകിയ അപേക്ഷ ജസ്റ്റിസുമാരായ എൻ.വി. രമണ, അബ്ദുൽ നസീർ എന്നിവർ ഉൾപ്പെട്ട ബെഞ്ച് തള്ളി.
ലാവലിൻ കരാറുമായി ബന്ധപ്പെട്ട എല്ലാ കുറ്റങ്ങളിൽനിന്നും മുക്തമാക്കപ്പെട്ട പിണറായി വിജയനും മറ്റു രണ്ടു പേരുമെന്നപോലെ തങ്ങളെയും പരിഗണിക്കണമെന്ന രാജശേഖരൻ നായർ, കസ്തൂരിരംഗ അയ്യർ, ആർ. ശിവദാസൻ എന്നിവരുടെ ഹരജിയിൽ അന്വേഷണ ഏജൻസിയുടെ അഭിപ്രായം സുപ്രീംകോടതി തേടിയിട്ടുണ്ട്. ഭരണഘടനയുടെ 227ാം അനുഛേദ പ്രകാരമുള്ള അധികാരപരിധി ഹൈകോടതി മറികടന്നതായി അഡീഷനൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കുറ്റപ്പെടുത്തി. കേസ് വീണ്ടും കേൾക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലാവലിൻ ഇടപാടിൽ പിണറായി വിജയെൻറ പങ്കിന് മതിയായ തെളിവുകളുണ്ടെന്ന് സി.ബി.െഎ വാദിച്ചു. കുറ്റപത്രത്തിൽ പറയുന്ന എല്ലാവരുടെയും അറിവോടെയാണ് ലാവലിൻ ഇടപാടുമായി ബന്ധെപ്പട്ട എല്ലാ തീരുമാനങ്ങളും എടുത്തത്. ഗൂഢാലോചനക്ക് പ്രഥമദൃഷ്ട്യാ തെളിവുണ്ട്. വിചാരണയുടെ ഘട്ടത്തിൽ അത് ബോധ്യപ്പെടും.
ബോധപൂർവം ചിലരെ പ്രതികളാക്കാനാണ് സി.ബി.െഎ ശ്രമിച്ചതെന്ന ഹൈകോടതി നിരീക്ഷണത്തെ സി.ബി.െഎ എതിർത്തു. ചിലരെ വിട്ടയക്കുന്ന കാര്യത്തിൽ കോടതിയാണ് യഥാർഥത്തിൽ ഇത്തരമൊരു നയം സ്വീകരിച്ചത്. ബാക്കിയുള്ളവരെ വിചാരണ നേരിടുന്നതിന് കുറ്റപത്രത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഗൂഢാലോചന നടന്നതായി പറയുേമ്പാൾതന്നെ ചിലരെ വിട്ടയക്കാൻ ൈഹകോടതിക്ക് എങ്ങനെ കഴിയുമെന്ന് സി.ബി.െഎ ചോദിച്ചു.
വൈദ്യുതി ബോർഡിെൻറ ലാവലിൻ കരാർ വഴി 86.25 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നതാണ് കേസ്. ടെൻഡർ ക്ഷണിക്കാതെ കരാർ നൽകി. 243.74 കോടി രൂപയുടേതായിരുന്നു ടെൻഡർ. പണി പൂർത്തിയായപ്പോഴേക്ക് ചെലവ് 374.50 കോടിയായി ഉയർന്നു. 2007 ഫെബ്രുവരി 12നാണ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തത്. 2009 ജൂൺ 12ന് സി.ബി.െഎ കുറ്റപത്രം സമർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.