ലോ അക്കാദമി വിഷയം എല്‍.ഡി.എഫില്‍ ഉന്നയിക്കും- പന്ന്യന്‍ രവീന്ദ്രന്‍
text_fieldsകോഴിക്കോട്: ലോ അക്കാദമി വിഷയം എല്‍.ഡി.എഫ് മുന്നണി യോഗത്തില്‍ ഉന്നയിക്കുമെന്ന് സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗം പന്ന്യന്‍ രവീന്ദ്രന്‍. ഈ വിഷയത്തില്‍ സര്‍ക്കാര്‍തലത്തില്‍ ഇടപെടല്‍ ആവശ്യപ്പെടും. തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തും. മുന്നണിയില്‍ ചര്‍ച്ച ചെയ്യുക എന്നത് യുദ്ധം ചെയ്യലല്ല. ലോ അക്കാദമി പ്രിന്‍സിപ്പലിന്‍െറ ഭാഗത്തുനിന്ന് ജാതിപ്പേര് വിളിക്കലുള്‍പ്പെടെ എല്ലാ അഹങ്കാരവുമുണ്ട്. അവരാണ് പ്രധാന കാരണം. പ്രിന്‍സിപ്പലിന്‍െറ രാജിയെന്ന ആവശ്യവുമായി സമരം തുടരുമെന്നും പന്ന്യന്‍ വ്യക്തമാക്കി.
ന്യായമുള്ള സമരമാണ് നടക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. എസ്.എഫ്.ഐ തീരുമാനത്തെക്കുറിച്ച് ഒന്നും പറയുന്നില്ല. ഒരു സംഘടനയുമായി മാനേജ്മെന്‍റ് ഒത്തുകളിച്ചാല്‍ തീരുന്നതല്ല പ്രശ്നം. സ്വാശ്രയ കോളജുകളിലെ ഇന്‍േറണല്‍ മാര്‍ക്ക് നിര്‍ത്തലാക്കുകയോ പുന-:പരിശോധിക്കുകയോ വേണം. മാര്‍ക്കിന്‍െറ പേരില്‍ വിദ്യാര്‍ഥികളെ പീഡിപ്പിക്കുകയും തോല്‍പ്പിക്കുകയുമാണ്. പല സംഭവങ്ങളും വിദ്യാര്‍ഥികള്‍ പുറത്തുപറയുന്നില്ല. കുട്ടികളെ ആത്മഹത്യ മുനമ്പിലേക്ക് നയിക്കുന്നതാണ് ഇന്‍േറണല്‍ മാര്‍ക്ക് എന്നും പന്ന്യന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.