മുഖ്യമന്ത്രിക്ക് ലക്ഷ്മി നായരോട് വിധേയത്വമെന്ന് കെ. മുരളീധരൻ
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിമർശനത്തിന് മറുപടിയുമായി കെ. മുരളീധരൻ എം.എൽ.എ. ലോ അക്കാദമി വിഷയത്തിലേക്ക് കരുണാകരനെ പേര് വലിച്ചിഴച്ചത് ശരിയായില്ലെന്ന് മുരളീധരൻ പറഞ്ഞു. കരുണാകരൻ ഇപ്പോഴും കേരള ജനതയുടെ ഇഷ്ട നേതാവാണ്. ഒാരോ ദിവസം കഴിയുമ്പോഴും മുഖ്യമന്ത്രി പദവിക്ക് താൻ യോഗ്യനല്ലെന്ന് പിണറായി തെളിയിച്ചു കൊണ്ടിരിക്കുന്നു. സ്ഥാനമൊഴിഞ്ഞാൽ പിണറായിയെ ഒരു പട്ടി പോലും തിരിഞ്ഞു നോക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിക്ക് ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി നായരോടുള്ള വിധേയത്വമാണ് വിഷയം വഴിതിരിച്ചു വിടാനുള്ള നീക്കത്തിന് പിന്നിൽ. കെ. കരുണാകരന്‍റെ നേതൃത്വത്തിലുള്ള സർക്കാർ ഭൂമി പതിച്ചു നൽകിയത് ഗവർണർ മുഖ്യ രക്ഷാധികാരിയായ ട്രസ്റ്റിനാണ്. ട്രസ്റ്റിന് നൽകിയ ഭൂമി എങ്ങനെ സ്വകാര്യ സ്വത്തായെന്ന് പിണറായി സർക്കാർ അന്വേഷിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
കൊച്ചി മറൈൻഡ്രൈവിൽ നടന്ന ഡി.ൈവ.എഫ്.െഎ ദേശീയ സമ്മേളനത്തിന്‍റെ സമാപന പൊതുയോഗത്തിലാണ് കെ. മുരളീധരന്‍റെ നിരാഹാര സമരത്തെ പിണറായി വിജയൻ പരിഹസിച്ചത്. കരുണാകരന്‍ കൊടുത്ത ഭൂമി തിരിച്ചു പിടിക്കാന്‍ ഇപ്പോള്‍ മകന്‍ സത്യഗ്രഹമിരിക്കുന്നത് ശരിയാണോ എന്ന് ചിന്തിക്കണമെന്നാണ് പിണറായി പറഞ്ഞത്. അച്ഛനെതിരെ പല ഘട്ടത്തിലും രംഗത്തിറങ്ങിയിട്ടുള്ള ആളാണ് മകന്‍. അവരൊക്കെ ആത്മാവില്‍ വിശ്വസിക്കന്നവരാണല്ലോ. താന്‍ ഇവിടെയെത്തിയിട്ടും മകന്‍ വെറുതെവിടുന്നില്ലല്ലോ എന്ന് അച്ഛന്‍ ചിന്തിക്കുന്നുണ്ടാകുമെന്നും പിണറായി പരിഹസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.