ലോ അക്കാദമി പ്രശ്നം: പൊലീസ് അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമീഷൻ
text_fieldsതിരുവനന്തപുരം: പേരൂർക്കട ലോ അക്കാദമിയിൽ പ്രിൻസിപ്പൽ ലക്ഷ്മിനായരുടെ നേതൃത്വത്തിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെകുറിച്ച്സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ഡി.വൈ.എസ്.പി റാങ്കിൽ കുറയാത്ത പൊലീസുദ്യോഗസ്ഥൻ അന്വേഷിക്കണമെന്നാണ്ജില്ല പൊലീസ് മേധാവിക്ക്കമീഷൻ നൽകിയ നിർദേശം നൽകി. മാർച്ച് രണ്ടിനകം വിശദമായ അന്വേഷണ റിപ്പോർട്ട്സമർപ്പിക്കണമെന്നും കമീഷൻ ആക്റ്റിംഗ് ചെയർപേഴ്സൺ പി. മോഹനദാസ് ഉത്തരവിട്ടു.
ചീഫ് സെക്രട്ടറി, കേരള വാഴ്സിറ്റി വൈസ്ചാൻസലർ, പ്രിൻസിപ്പൽ ലക്ഷ്മി നായർ, അക്കാദമി ഡയറക്ടർ ഡോ. എൻ. നാരായണൻ നായർ എന്നിവരോട്ആരോപണങ്ങൾ സംബന്ധിച്ച്പ്രത്യേക സത്യവാങ്മൂലം സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്. അക്കാദമിയിലെ ആറ്വിദ്യാർഥികൾ സമർപ്പിച്ച ഹരജിയിലാണ്മനുഷ്യാവകാശ കമീഷെൻറ നടപടി.
ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി നായരെ മാറ്റണമെന്നാവശ്യപ്പെട്ട്അക്കാദമിയിലെ വിദ്യാർഥികൾ 17 ദിവസമായി സമരത്തിലാണ്. സമരം തീർക്കാർ വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ്നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.