ലോ അക്കാദമി: തെറ്റായ റിപ്പോര്‍ട്ട് നൽകിയാൽ കോടതിയെ സമീപിക്കും -മുരളീധരൻ
text_fieldsതിരുവനന്തപുരം: ലോ അക്കാദമി ഭൂമിയെ കുറിച്ചുള്ള റവന്യൂ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് വസ്തുതാപരമായിരിക്കണമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.എല്‍.എ. മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി റിപ്പോര്‍ട്ട് നല്‍കിയാല്‍ നിയമപരമായി നേരിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ലോ അക്കാദമി ഭൂമി സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന നിലപാടിൽ മാറ്റമില്ല. ഈ വിഷയത്തിൽ തീരുമാനം ഉണ്ടാകും വരെ സമരം തുടരും. ലോ അക്കാദമിയെ മാർക്സിസ്റ്റ് വൽകരിക്കാനാണ് നീക്കം നടത്തുന്നതെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ലോ അക്കാദമി ഭൂമി സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് തന്നെ സമര്‍പ്പിക്കാന്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍ റവന്യൂ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. മറ്റെന്നാള്‍ ചേരുന്ന മന്ത്രിസഭായോഗം വിഷയം പരിഗണിച്ചേക്കുമെന്നാണ് റിപ്പോർട്ട്.
സംയുക്ത വിദ്യാർഥി സമിതി നടത്തി വരുന്ന സമരം 29ാം ദിവസത്തിലേക്ക് കടന്നു. സമരം ശക്തമാക്കുമെന്ന് വിദ്യാർഥി സംഘടനകള്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.