ലക്ഷ്മി നായരുടെ വിഷയത്തില്‍ മലക്കം മറിഞ്ഞ് മാനേജ്മെന്‍റ്
text_fieldsതിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് ലക്ഷ്മി നായരെ മാറ്റിയ ഡയറക്ടര്‍ ബോര്‍ഡ് മിനിറ്റ്സിന്‍െറ കാര്യത്തില്‍ മലക്കംമറിഞ്ഞ് മാനേജ്മെന്‍റ്. ഇതോടെ വ്യാഴാഴ്ച എ.ഡി.എമ്മിന്‍െറ നേതൃത്വത്തില്‍ വിളിച്ച അനുരഞ്ജനയോഗം പരാജയപ്പെട്ടു. പേരൂര്‍ക്കട ലോ അക്കാദമി സംയുക്ത വിദ്യാര്‍ഥി സമരം ഒത്തുതീര്‍ക്കാന്‍ എ.ഡി.എം ജോണ്‍ വി. സാമുവലിന്‍െറ നേതൃത്വത്തിലാണ് അക്കാദമി അധികൃതരുടെയും വിദ്യാര്‍ഥി സംഘടന പ്രതിനിധികളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചത്. വ്യാഴാഴ്ച വൈകീട്ട് 4.30ന് സിവില്‍ സ്റ്റേഷനിലെ എ.ഡി.എമ്മിന്‍െറ ചേംബറിലായിരുന്നു യോഗം.
ലക്ഷ്മി നായരെ തല്‍സ്ഥാനത്തുനിന്ന് മാറ്റി ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചതിന്‍െറ മിനിറ്റ്സ് കാണിക്കാന്‍ ഉദ്യോഗസ്ഥര്‍ അക്കാദമി അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും ഡയറക്ടര്‍ ഡോ. നാരായണന്‍ നായര്‍, ബോര്‍ഡംഗം ടി.കെ. ശ്രീനാരായണദാസ് എന്നിവര്‍ മലക്കംമറിയുകയായിരുന്നു. അത്തരത്തിലൊരു മിനിറ്റ്സ് തയാറാക്കിയിട്ടില്ളെന്നും ആവശ്യമെങ്കില്‍ തയാറാക്കി നല്‍കാമെന്നും എ.ഡി.എമ്മിനോടും ഉദ്യോഗസ്ഥരോടും ഡയറക്ടര്‍ വാക്കാല്‍ പറഞ്ഞു. ഇതോടെ ലക്ഷ്മി നായരെ അക്കാദമിയില്‍നിന്ന് പുറത്താക്കിയിട്ടുമില്ല, അവര്‍ രാജിവെച്ചിട്ടുമില്ല എന്ന നിഗമനത്തില്‍ ഉദ്യോഗസ്ഥര്‍ എത്തി.
എന്നാല്‍, പ്രിന്‍സിപ്പലിനെ പുറത്താക്കിയതായി വ്യക്തമാക്കി അക്കാദമി മാനേജ്മെന്‍റ് ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ മിനിറ്റ്സ് ഹാജരാക്കിയാല്‍, അത് തങ്ങള്‍ക്കുകൂടി ബോധ്യപ്പെട്ടാല്‍ സമരം പിന്‍വലിക്കുമെന്ന് സംയുക്ത വിദ്യാര്‍ഥി സംഘടന പ്രതിനിധികള്‍ യോഗത്തില്‍ അറിയിച്ചു. ലോ അക്കാദമി വിഷയത്തില്‍ മാനേജ്മെന്‍റുമായി എസ്.എഫ്.ഐ നടത്തിയ നാടകം പൊളിഞ്ഞെന്ന് ചര്‍ച്ചക്കത്തെിയ വിദ്യാര്‍ഥി പ്രതിനിധികള്‍ ആരോപിച്ചു. മാനേജ്മെന്‍റ് നടത്തിയെന്ന് പറയുന്ന ഡയറക്ടര്‍ ബോര്‍ഡ്, ഗവേണിങ് ബോഡി യോഗങ്ങള്‍ വെറും നാടകം മാത്രമായിരുന്നെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.
പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വിദ്യാഭ്യാസമന്ത്രി ഇടപെടണമെന്ന് സംയുക്ത സമരസമിതി ആവശ്യപ്പെട്ടു. സബ് കലക്ടര്‍ ദിവ്യ എസ്. അയ്യര്‍, ഡി.സി.പി അരുള്‍ ആര്‍.ബി. കൃഷ്ണ, കന്‍േറാണ്‍മെന്‍റ് എ.സി.പി കെ.ഇ. ബൈജു, പേരൂര്‍ക്കട സി.ഐ സുരേഷ്ബാബു, എസ്.ഐ കെ. പ്രേംകുമാര്‍ എന്നിവരും എ.ഇ.എസ്.എഫ്, കെ.എസ്.യു, എം.എസ്.എഫ്, എ.ബി.വി.പി പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.