ലോ അക്കാദമി: സിന്‍ഡിക്കേറ്റ് ഉപസമിതി തെളിവെടുപ്പ് തുടങ്ങി
text_fieldsതിരുവനന്തപുരം: ലോ അക്കാദമി ലോ കോളജില്‍ വിദ്യാര്‍ഥികളുടെ അനിശ്ചിതകാലസമരം തുടരുന്നതിനിടെ, കോളജുമായി ബന്ധപ്പെട്ടുയര്‍ന്ന പരാതികള്‍ പരിശോധിക്കാന്‍ സര്‍വകലാശാല ഉപസമിതി തെളിവെടുപ്പുതുടങ്ങി. ഒമ്പതംഗ സമിതിയെയാണ് ഇതിനായി സിന്‍ഡിക്കേറ്റ് നിയോഗിച്ചത്. തിങ്കളാഴ്ച കോളജിലത്തെിയ ഉപസമിതി മുമ്പാകെ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികളും ഏതാനും രക്ഷാകര്‍ത്താക്കളും സംഘടനഭാരവാഹികളും മൊഴിനല്‍കി. ചൊവ്വാഴ്ച അധ്യാപകരില്‍ നിന്നും 27ന് പ്രിന്‍സിപ്പല്‍, മാനേജ്മെന്‍റ് പ്രതിനിധികള്‍ എന്നിവരില്‍ നിന്നും മൊഴിയെടുക്കും. ബന്ധപ്പെട്ട രേഖകളുടെ പരിശോധനയും ചൊവ്വാഴ്ച നടക്കും.
എഴുപതോളം പേരാണ് മൊഴി നല്‍കിയത്. കോളജ്അധികൃതരില്‍ നിന്ന് കടുത്ത പീഡനം ഉണ്ടാകുന്നെന്ന പരാതിയാണ് പ്രധാനമായും ഉയര്‍ന്നത്. പീഡിപ്പിക്കപ്പെട്ട വിദ്യാര്‍ഥികളുടെ പ്രതിനിധിയായി താന്‍ ആത്മഹത്യ ചെയ്യുമെന്ന് ഒരു വിദ്യാര്‍ഥി മുന്നറിയിപ്പും നല്‍കി. താന്‍ നേരിട്ട പീഡനങ്ങള്‍ വിവരിച്ചശേഷമായിരുന്നു ഇത്. ഉപസമിതിയെ അമ്പരപ്പിക്കുന്ന പ്രതികരണമായിരുന്നു ഇത്. ഇന്‍േറണല്‍ മാര്‍ക്കിന്‍െറ പേരില്‍ പ്രിന്‍സിപ്പല്‍ തങ്ങളെ പീഡിപ്പിക്കുകയാണെന്നാണ് വിദ്യാര്‍ഥികള്‍ ഒന്നടങ്കം മൊഴിനല്‍കിയത്. ഇഷ്ടക്കാര്‍ക്ക് വാരിക്കോരി മാര്‍ക്ക് നല്‍കുമ്പോള്‍, വിവിധ കാരണങ്ങളുടെ പേരില്‍ പ്രിന്‍സിപ്പലിന്‍െറ കണ്ണില്‍ കരടായി മാറുന്നവര്‍ക്ക് മാര്‍ക്ക് നല്‍കാതെ പീഡിപ്പിക്കുന്നു. പെണ്‍കുട്ടികളുടെ സ്വകാര്യത നഷ്ടപ്പെടുത്തുംവിധമാണ് വനിതഹോസ്റ്റലിലെ സി.സി.ടി.വി പ്രവര്‍ത്തനം. ജാതിപ്പേര് പറഞ്ഞ് ആക്ഷേപിക്കുന്നു, രക്ഷാകര്‍ത്താക്കളെ ടെലിഫോണില്‍ വിളിച്ച് പെണ്‍കുട്ടികളെ മോശക്കാരാക്കി സംസാരിക്കുന്നു, ഭാവിനശിപ്പിക്കുമെന്ന് ആണ്‍കുട്ടികളെ ഭീഷണിപ്പെടുത്തുന്നു, സംഘടനപ്രവര്‍ത്തനത്തിന് നിരോധനം, ഹാജര്‍ രേഖപ്പെടുത്തലിലെ സുതാര്യതയില്ലായ്മ, സഭ്യതക്ക് ചേരാത്തവിധമുള്ള പെരുമാറ്റം, ആണ്‍-പെണ്‍ സൗഹൃദത്തിന് വിലക്ക്, പ്രിന്‍സിപ്പലിന്‍െറ പീഡനം കാരണം പല വിദ്യാര്‍ഥികള്‍ക്കും പഠനം അവസാനിപ്പിക്കേണ്ടിവന്നു, ബോധപൂര്‍വം ഇന്‍േറണല്‍ മാര്‍ക്ക് കുറച്ച് 22 വിദ്യാര്‍ഥികളെ ഇയര്‍ഒൗട്ട് ആക്കി .....എന്നിങ്ങനെ പോയി പ്രിന്‍സിപ്പലിനെതിരായ പരാതികള്‍. ചിലര്‍ തെളിവുകളും ഹാജരാക്കി.
കോളജ് കാമ്പസില്‍ പൊതുജനങ്ങള്‍ക്ക് കൂടി ഉപയോഗിക്കാനാവും വിധം പ്രിന്‍സിപ്പല്‍ നടത്തുന്ന ഭക്ഷണശാലയിലെ ജോലികള്‍ക്ക് തങ്ങളെ നിയോഗിച്ചെന്ന് അഞ്ചംഗ വിദ്യാര്‍ഥിസംഘം പറഞ്ഞു. ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മൂട്ട് കോര്‍ട്ടില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് രാത്രിഭക്ഷണം വിളമ്പാന്‍ തങ്ങളെ നിയോഗിക്കുന്നെന്ന പരാതിയും പെണ്‍കുട്ടികള്‍ ഉന്നയിച്ചു. നോട്ടുപിന്‍വലിക്കലിനുശേഷം ബാങ്ക് അക്കൗണ്ടുള്ള തങ്ങളെ ഉപയോഗിച്ച് പണം കൈമാറ്റം നടത്തിയെന്ന പരാതിയും ഉണ്ടായി.
ഇരുനൂറോളം വിദ്യാര്‍ഥികള്‍ എത്തിയിരുന്നെങ്കിലും സമയക്കുറവ് കാരണം ഉപസമിതിക്ക് എല്ലാവരെയും കാണാന്‍ സാധിച്ചില്ല. ശേഷിക്കുന്നവര്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ എഴുതിനല്‍കാന്‍ നിര്‍ദേശിച്ചു.
ഡോ.പി. രാജേഷ്കുമാര്‍, പ്രഫ.ആര്‍. മോഹനകൃഷ്ണന്‍, അഡ്വ. ജോണ്‍സന്‍ എബ്രഹാം, എം.കെ. അബ്ദുല്‍ റഹീം, അഡ്വ. എ.എ. റഹിം, ഡോ.പി.എം. രാധാമണി, കെ.എച്ച്. ബാബുജാന്‍, ഡോ. എം. ജീവന്‍ലാല്‍ എന്നിവരാണ് തെളിവെടുപ്പിനത്തെിയത്. ഡോ.ആര്‍.ലതാദേവി എത്തിയിരുന്നില്ല. റിപ്പോര്‍ട്ട് ഈ മാസം 28ന് ചേരുന്ന പ്രത്യേക സിന്‍ഡിക്കേറ്റ് യോഗം ചര്‍ച്ചചെയ്ത് പ്രശ്നത്തില്‍ തീരുമാനമെടുക്കും.
തെളിവെടുപ്പ് നിഷ്പക്ഷവും നീതിപൂര്‍വവും ആയിരിക്കുമെന്ന് ഉപസമിതി അംഗങ്ങള്‍ അറിയിച്ചു. നേരിട്ട് പരാതിപ്പെടാന്‍ സാധിക്കാത്തവര്‍ക്ക് ഇ-മെയില്‍വഴിയും അതിന് അവസരമുണ്ടാകും. അതേസമയം, പ്രിന്‍സിപ്പലിനെ മാറ്റി ഒത്തുതീര്‍പ്പിനില്ളെന്ന് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ പിതാവും കോളജ് ഡയറക്ടറുമായ കോലിയക്കോട് എന്‍. നാരായണന്‍ നായര്‍ അറിയിച്ചു. വിദ്യാര്‍ഥികളെ രണ്ടുതവണ ചര്‍ച്ചക്കുവിളിച്ചിട്ടും അവര്‍ വന്നില്ല. ഇനിയും തങ്ങള്‍ ചര്‍ച്ചക്ക് തയാറാണ്. കോളജിനെ തകര്‍ക്കുകയെന്ന ലക്ഷ്യമുള്ള ചില ശക്തികളാണ് സമരത്തിന് പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതിനിടെ, ലോ അക്കാദമി ലോ കോളജില്‍ ബുധനാഴ്ച മുതല്‍ ക്ളാസ് ഉണ്ടായിരിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.