ലോ അക്കാദമി: ഉപസമിതിയുടെ റിപ്പോർട്ട് സിൻഡിക്കേറ്റ് അംഗീകരിച്ചു
text_fieldsതിരുവനന്തപുരം: ലോ അക്കാദമിയിലെ പ്രശ്നങ്ങളിൽ കേരള സർവകലാശാല സിൻഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോർട്ട് സിൻഡിക്കേറ്റ് ഏകകണ്ഠമായി അംഗീകരിച്ചു. ലോ അക്കാദമിയിലെ പ്രശ്നങ്ങളെക്കുറിച്ച് വിദ്യാർഥികൾ ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്നും പ്രിൻസിപ്പൽ ലക്ഷ്മി നായർ സ്വജനപക്ഷപാതവും ക്രമക്കേടും നടത്തിയതായും സിൻഡിക്കേറ്റ് ഉപസമിതി കണ്ടെത്തിയിരുന്നു. നടപടികെളക്കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന സിൻഡിക്കേറ്റ് യോഗത്തിൽ ലക്ഷ്മി നായരെ അഞ്ചു വർഷത്തേക്ക് ഡീബാർ ചെയ്യണമെന്ന് ഉപസമിതി കർവീനർ ആവശ്യപ്പെട്ടതായാണ് വിവരം. പരീക്ഷാ ചുമതലകളിൽ നിന്ന് മാറ്റി നിർത്തണമെന്നും മാനേജ്െമൻറിനോട് സർവകലാശാല ഇക്കാര്യം ആവശ്യപ്പെടണമെന്നും ഉപസമിതി കൺവീനർ പറഞ്ഞു.
അതേസമയം, ഉപസമിതി മാനേജ്മെൻറിെൻറ ഭാഗം കേട്ടില്ലെന്നും അതിനാൽ തീരുമാനം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടേക്കാമെന്നും സർവകലാശാല വൈസ്ചാൻസലർ അറിയിച്ചു. ഉപസമിതി നടപടിക്ക് ശിപാർശ ചെയ്തിട്ടില്ലെന്നും വി.സി അറിയിച്ചു. ലോ അക്കാദമിയുടെ അഫിലിയേഷൻ രേഖകൾ സർവകലാശാലയിൽ ഇല്ലെന്നും വി.സി പറഞ്ഞു. രേഖകൾ കാണാതായത് അന്വേഷിക്കണമെന്ന് സി.പി.ഐ അംഗം ആർ. ലതാദേവി ആവശ്യപ്പെട്ടു.
അതിനിടെ ലോ അക്കാദമിക്കും പ്രിൻസിപ്പൽ ലക്ഷ്മി നായർക്കുമെതിരെ ഉപസമിതി റിപ്പോർട്ടിൽ നടപടി ശിപാർശ ചെയ്യാതിരിക്കാൻ സി.പി.എം അംഗം സമ്മർദം ചെലുത്തിയെന്ന് എ.ഐ.വൈ.എഫ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.