ലോ അക്കാദമി: ബി.ജെ.പി മാർച്ചിൽ സംഘർഷം
text_fieldsതിരുവനന്തപുരം: ലോ അക്കാദമി സമരത്തിന്‍െറ ഭാഗമായി ബി.ജെ.പി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സി.ഐ ഓഫിസിലേക്ക് നടത്തിയ പ്രതിഷേധമാര്‍ച്ചില്‍ ലാത്തിച്ചാര്‍ജ്. പേരൂര്‍ക്കടയില്‍ സംസ്ഥാനപാത ഉപരോധിച്ചതിനെതുടര്‍ന്ന് പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ നേതാക്കളടക്കം 20പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച തലസ്ഥാന ജില്ലയില്‍ ബി.ജെ.പി ഹര്‍ത്താലും സംസ്ഥാനത്ത് എസ്.എഫ്.ഐ ഒഴികെയുള്ള വിദ്യാര്‍ഥിസംഘടനകള്‍ വിദ്യാഭ്യാസബന്ദും പ്രഖ്യാപിച്ചു.
അക്കാദമിക്കുമുന്നില്‍ നിരാഹാരസമരം തുടരുന്ന ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി അംഗം വി. മുരളീധരനെ സമരപ്പന്തലില്‍ സന്ദര്‍ശിച്ചശേഷം ഉച്ചക്ക് ഒന്നോടെയാണ് ഇരുനൂറോളം ബി.ജെ.പി പ്രവര്‍ത്തകര്‍ കെ. സുരേന്ദ്രന്‍, വി.വി. രാജേഷ്, കരമന ജയന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പേരൂര്‍ക്കട സി.ഐ ഓഫിസിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തിയത്. തുടര്‍ന്ന് ഇവര്‍ ജങ്ഷനില്‍ റോഡ് ഉപരോധവും ആരംഭിച്ചു.
ലോ അക്കാദമി പ്രിന്‍സിപ്പല്‍ ഡോ. ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യുക, ലോ അക്കാദമി ഭൂമി ഇടപാടിനെക്കുറിച്ച് അന്വേഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയായിരുന്നു ഉപരോധം. കന്‍േറാണ്‍മെന്‍റ് പൊലീസ് അസിസ്റ്റന്‍റ് കമീഷണര്‍ കെ.ഇ. ബൈജുവിന്‍െറ നേതൃത്വത്തില്‍ പൊലീസും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.
ഉപരോധം മൂലം തിരുവനന്തപുരം-തെങ്കാശി സംസ്ഥാനപാതയില്‍ പേരൂര്‍ക്കടയില്‍ രണ്ടുമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ഈ സാഹചര്യത്തില്‍ റോഡ് ഉപരോധത്തില്‍ നിന്ന് പിന്മാറണമെന്ന് പൊലീസ് പലതവണ ആവശ്യപ്പെട്ടെങ്കിലും സമരക്കാര്‍ അംഗീകരിച്ചില്ല. സംഘര്‍ഷാവസ്ഥ സംജാതമായതോടെ പൊലീസ് സമരക്കാര്‍ക്കുനേരെ ജലപീരങ്കി പ്രയോഗിച്ചു. ഇതില്‍ പ്രതിഷേധിച്ച് പൊലീസിനുനേരെ തിരിഞ്ഞ സമരക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശി. പേരൂര്‍ക്കട ജങ്ഷന്‍ സംഘര്‍ഷമേഖലയായതോടെ വ്യാപാരസ്ഥാപനങ്ങള്‍ അടച്ചു. വഴിയാത്രക്കാര്‍ ഒഴിഞ്ഞു.
സമരക്കാര്‍ പൊലീസിനുനേരെ കല്ളെറിഞ്ഞതോടെ രണ്ടാമതും ജലപീരങ്കി പ്രയോഗിച്ചു. അതിനിടെ, ഐ.ജി. മനോജ് എബ്രഹാം, ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ അരുള്‍ ആര്‍.ബി. കൃഷ്ണ എന്നിവര്‍ സ്ഥലത്തത്തെി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ നിര്‍ദേശങ്ങള്‍ നല്‍കി. പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്നതിന്‍െറ പേരിലും വനിതകളടക്കമുള്ള പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനെച്ചൊല്ലിയും സംഘര്‍ഷമുണ്ടായപ്പോള്‍ പൊലീസ് ലാത്തി വീശി.
തലക്ക് ലാത്തിയടിയേറ്റ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ പൊലീസ്വാനില്‍ മാറ്റാന്‍ ശ്രമിച്ചത് പ്രവര്‍ത്തകര്‍ തടഞ്ഞു. അരമണിക്കൂറോളം റോഡില്‍ കിടന്ന സുരേന്ദ്രനെ പൊലീസ്ജീപ്പില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.