ക്രമസമാധാന നില: കാര്യങ്ങൾ അറിയിച്ചെന്ന് ഗവർണർ
text_fieldsതിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തിനുശേഷം കഴിഞ്ഞ രണ്ടുദിവസമായി സംസ്ഥാനത്ത് വ്യാപകമായുണ്ടായ അക്രമങ്ങ ളെക്കുറിച്ചുള്ള വിവരങ്ങൾ കേന്ദ്ര സർക്കാറിനെ അറിയിച്ചെന്ന് ഗവർണർ പി. സദാശിവം. സംസ്ഥാനത്തെ സ്ഥിതിഗതികളെക്കുറ ിച്ച് കേന്ദ്രസർക്കാർ സംസ്ഥാനത്തോട് റിപ്പോർട്ട് തേടിയതിന് പിന്നാലെയാണ് ഇത്. സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനെ അറിയിെച്ചന്ന് ഗവർണർ ട്വിറ്ററിലൂടെ വെളിപ്പെടുത്തി. ഫോണിലൂടെയാണ് കേന്ദ്രമന്ത്രിയെ കാര്യങ്ങൾ ധരിപ്പിച്ചത്.
സംസ്ഥാനത്തെ ക്രമസമാധാനനില സംബന്ധിച്ച് ഗവർണറോടും സംസ്ഥാന ചീഫ് സെക്രട്ടറിയോടും കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടിയിരുന്നു. അതിനുപിന്നാലെയാണ് ഗവർണർ കാര്യങ്ങൾ വിശദീകരിച്ചത്. ക്രമസമാധാനനില സംബന്ധിച്ച് സംസ്ഥാന സർക്കാറിനോട് കഴിഞ്ഞദിവസം ഗവർണർ പി. സദാശിവം റിപ്പോർട്ട് തേടിയിരുന്നു. ഗവർണർ ഞായറാഴ്ച തിരുവനന്തപുരത്ത് മടങ്ങിയെത്തും. അതിനുശേഷം മുഖ്യമന്ത്രി പിണറായി വിജയൻ റിപ്പോർട്ട് കൈമാറിയേക്കുമെന്നാണറിയുന്നത്.
അക്രമങ്ങളുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ശേഖരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസ് പൊലീസിനും റവന്യൂവകുപ്പിനും നിർദേശം നൽകിയിട്ടുണ്ട്. നാശനഷ്ടങ്ങളുടെ കണക്ക് പൊലീസ് തയാറാക്കിയിരുന്നെങ്കിലും സമഗ്രമല്ലായിരുന്നു. െക.എസ്.ആർ.ടി.സിക്ക് ഉൾപ്പെടെയുണ്ടായ നാശനഷ്ടങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിരുന്നില്ല. ആ സാഹചര്യത്തിൽ വിശദമായ കണക്കെടുപ്പ് തുടരുകയാണ്.
കഴിഞ്ഞദിവസങ്ങളിൽ സംസ്ഥാനത്തുണ്ടായ അക്രമവുമായി ബന്ധപ്പെട്ട റിപ്പോർട്ടാകും സംസ്ഥാന സർക്കാർ നൽകുക. സാധാരണ ഇത്തരം സാഹചര്യങ്ങളിൽ സംസ്ഥാന സർക്കാറിെൻറ വിശദീകരണത്തിെൻറ അടിസ്ഥാനത്തിൽ കേന്ദ്രത്തിന് ഗവർണർ വിശദമായ റിപ്പോർട്ട് നൽകുകയാണ് പതിവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.