മന്ത്രവാദവും സദാചാര ഗുണ്ടായിസവും തടയാൻ നിയമം
text_fieldsതിരുവനന്തപുരം: അന്ധവിശ്വാസം മുതൽ സദാചാര ഗുണ്ടായിസം വരെയുള്ള സാമൂഹിക തിന്മകൾക്കെതിരെ സംസ്ഥാനത്ത് പ്രതിരോധമുയരുന്നു. മന്ത്രവാദം, അന്ധവിശ്വാസം, അനാചാരം എന്നിവ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള നിയമം ഉൾപ്പെടെ പുതിയ സാമൂഹിക സാഹചര്യങ്ങൾ കൈകാര്യം െചയ്യുന്നതിനുള്ള നിയമങ്ങളാണ് ഒരുങ്ങുന്നത്. ഇതു സംബന്ധിച്ച നിയമ നിർമാണ ശിപാർശകളുമായി നിയമപരിഷ്കരണ കമീഷൻ തയാറാക്കിയ റിപ്പോർട്ട് സംസ്ഥാന സർക്കാറിന് സമർപ്പിച്ചു.
സദാചാര ഗുണ്ടായിസം തടയുന്നതിനും അപകടങ്ങളിൽ പെടുന്നവരെ സഹായിക്കുന്നവർക്ക് സംരക്ഷണം നൽകുന്നതിനുമുള്ള നിയമം നിർമിക്കണമെന്നതാണ് ശിപാർശകളിൽ പ്രധാനം. മത-ജാതി-ലിംഗ അടിസ്ഥാനത്തിലുള്ള സദാചാര ഗുണ്ടായിസവും ആൾക്കൂട്ട ആക്രമണങ്ങളും തടയുന്നതിനുള്ള നിയമമാണ് നിർദേശിച്ചിരിക്കുന്നത്. ചതിയും വഞ്ചനയും തടയുന്നതിനുള്ള നിയമം, വീട്ടുജോലിക്കാരുടെ നിയമനവും നിയന്ത്രണവും ക്ഷേമവും സംബന്ധിച്ച നിയമം, റസിഡൻസ് അസാസിയേഷനുകളുടെ രജിസ്ട്രേഷനും നിയന്ത്രണവും സംബന്ധിച്ച നിയമം എന്നിവക്കും ശിപാർശയുണ്ട്. കാലഹരണപ്പെട്ട നിയമങ്ങൾ റദ്ദാക്കാനുള്ള ബിൽ, നിലവിലെ നിയമങ്ങളിൽ ഭേദഗതി നിർദേശിക്കുന്ന നാല് ബിൽ, ചട്ടങ്ങൾ ഭേദഗതി ചെയ്യുന്നതിനുള്ള നാല് ബിൽ എന്നിവയും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
കമീഷൻ വൈസ് ചെയർമാൻ കെ. ശശിധരൻ നായർ, ലോ സെക്രട്ടറി ഹരി വി. നായർ എന്നിവർ ചേർന്നാണ് നിയമ മന്ത്രി പി. രാജീവിന് റിപ്പോർട്ട് കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.