ദിലീപിന്റെ അറസ്റ്റ് നീതീകരിക്കാനവാത്തതെന്ന് പ്രതിഭാഗം
text_fieldsകൊച്ചി: ദിലീപിെൻറ അറസ്റ്റ് നീതീകരിക്കാനാവാത്തതും ഭരണഘടനവിരുദ്ധവും സുപ്രീംകോടതി വിധിയുടെ ലംഘനവുമെന്ന് പ്രതിഭാഗം. ഇൗ വാദത്തിന് ഉപോദ്ബലകമായി എട്ട് കാര്യങ്ങളാണ് പൊലീസിെൻറ കസ്റ്റഡി അപേക്ഷയെ എതിർത്ത് അഡ്വ. രാംകുമാർ മുഖേന സമർപ്പിച്ച ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. കേസിൽ ദിലീപിനെ സംശയിക്കാൻപോലും ന്യായമില്ലെന്നും അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ അപേക്ഷയിലുണ്ട്.
പൊലീസ് അക്കമിട്ട് നിരത്തിയ ഏഴ് സംഭവങ്ങൾ ദിലീപുമായി ബന്ധപ്പെട്ടതല്ല, മറിച്ച് അദ്ദേഹത്തിെൻറ ഡ്രൈവർ, ജീവനക്കാർ, മറ്റ് പ്രതികൾ എന്നിവരുമായി ബന്ധപ്പെട്ടതാണെന്ന് ജാമ്യാപേക്ഷയിൽ വാദിക്കുന്നു. ഒന്നാം നമ്പറായി പറയുന്ന സംഭവം രണ്ട് സ്ത്രീകൾ തമ്മിെല അസ്വാഭാവിക ബന്ധത്തെക്കുറിച്ചാണ്. പക്ഷേ, ശത്രുതയുള്ളത് ഇൗ സ്ത്രീകൾ തമ്മിലാണ്.
ദിലീപിന് ഇതുമായി ബന്ധമില്ല. അമ്മയുടെ സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട് അബാദ് ഹോട്ടലിൽ താമസിച്ചതാണ് രണ്ടാമതായി പറയുന്നത്. അവിടെ അന്ന് മറ്റ് നിരവധി താരങ്ങൾ താമസിച്ചിരുന്നു. ആദ്യ കുറ്റപത്രത്തിൽ ഇല്ലാതിരുന്ന ഇക്കാര്യം ദിലീപിനെ കേസിൽ ഉൾപ്പെടുത്താൻ പിന്നീട് കൂട്ടിച്ചേർത്തതാണ്. 15, 19 നമ്പറുകളിൽ പറയുന്ന സംഭവങ്ങൾ ഇപ്പോഴും അന്വേഷണത്തിലാണ്. രണ്ട് സംഭവങ്ങൾ ഒന്നാം പ്രതി പൾസർ സുനിയുടെ മൊഴിയെ മാത്രം ആധാരമാക്കിയുള്ളതാണ്.
മൂന്ന്, ഏഴ് നമ്പറുകളായി പറയുന്ന സംഭവങ്ങൾ ദിലീപിെൻറയും സുനിയുടെയും സാന്നിധ്യത്തിൽ നടന്ന സംസാരം മാത്രമാണ്. അത് ഗൂഢാലോചനയായി കാണാനാവില്ല. മൊഴികളിലുള്ള പാളിച്ചകളെ അദ്ദേഹത്തിനെതിരായ തെളിവുകളായി കാണാനാവില്ല. പത്താം നമ്പറായി പറയുന്ന സംഭവം ആദ്യ കുറ്റപത്രത്തിന് ശേഷം നടന്നതാണെന്നും ജാമ്യാപേക്ഷയിൽ അവകാശപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.