അഭിഭാഷകൻ മരിച്ചനിലയിൽ; രണ്ട് ജൂനിയര്‍ അഭിഭാഷകര്‍ അധിക്ഷേപിച്ചതാണ് മരണകാരണമെന്ന് സൂചന
text_fieldsവെഞ്ഞാറമൂട്: അഭിഭാഷകനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. വാമനപുരം അമ്പിളി ഹില്‍സില്‍ വി.എസ്. അനിലാണ് (60) മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ച രേണ്ടാടെ വീട്ടിലായിരുന്നു സംഭവം. അഭിഭാഷകരുടെ വാട്സ്ആപ് ഗ്രൂപ്പില്‍ ആത്മഹത്യാക്കുറിപ്പ് പോസ്റ്റ് ചെയ്ത ശേഷമായിരുന്നു ജീവനൊടുക്കല്‍.
ഇതു കണ്ട അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ബന്ധുക്കളെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അവര്‍ എത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. പൊലീസ് മുറിയില്‍നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെത്തുകയുണ്ടായി.
രണ്ട് ജൂനിയര്‍ അഭിഭാഷകര്‍ ആളെ കൂട്ടി വീട്ടിലെത്തി നടത്തിയ അധിക്ഷേപിക്കലില് മനം നൊന്താണ് ആത്മഹത്യയെന്നാണ് കുറിപ്പിലുള്ളതെന്ന് അറിയുന്നു.
ടൂറിസം വകുപ്പില്‍നിന്ന് ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച ശേഷമാണ് ഇദ്ദേഹം അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചത്. പ്രധാനമായും ആറ്റിങ്ങല്‍ കോടതിയിലാണ് പ്രാക്ടീസ് ചെയ്തിരുന്നത്. കോടതിയില്‍ പോകാനുള്ള സൗകര്യാര്‍ഥം ഇദ്ദേഹം വാമനപുരത്തുള്ള വീട്ടിലും ഡയറക്ട് അക്കൗണ്ട് ജനറലായ ഭാര്യ സുധര്‍മ ഉള്ളൂരിലുള്ള വീട്ടിലുമായിരുന്നു. ഹരികൃഷ്ണന് (ചെന്നൈ), ഹരിശങ്കര്‍ (യു.എസ്.എ) ഗൗരി കൃഷ്ണ എന്നിവര്‍ മക്കളാണ്.
വിദേശത്തുള്ള മകന് എത്തിയ ശേഷമായിരിക്കും സംസ്കാരം. വെഞ്ഞാറമൂട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.