Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവഞ്ചനക്കേസ്​:...

വഞ്ചനക്കേസ്​: ‘മഞ്ഞുമ്മൽ ബോയ്സ്’ നിർമാതാക്കളുടെ വക്കാലത്ത് ഒഴിഞ്ഞ് അഭിഭാഷകൻ

text_fields
bookmark_border
വഞ്ചനക്കേസ്​: ‘മഞ്ഞുമ്മൽ ബോയ്സ്’ നിർമാതാക്കളുടെ വക്കാലത്ത് ഒഴിഞ്ഞ് അഭിഭാഷകൻ
cancel

കൊച്ചി: വഞ്ചനക്കേസിൽ പ്രതികളായ ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമാതാക്കളുടെ വക്കാലത്ത് അഭിഭാഷകൻ ഒഴിഞ്ഞു. ഒത്തുതീർപ്പ് നിർദേശങ്ങളോട് ഹരജിക്കാർ അനുകൂല നിലപാട് സ്വീകരിക്കാത്തതിനാലാണ് അഭിഭാഷകൻ പിന്മാറിയതെന്നാണ് പറയപ്പെടുന്നത്.

ചിത്രത്തിന്റെ നിർമാതാക്കളായ ഷോൺ ആന്റണി, സൗബിൻ ഷാഹിർ എന്നിവർ നൽകിയ മുൻകൂർ ജാമ്യഹരജിയാണ്​ കോടതിയുടെ പരിഗണനയിലുള്ളത്. അഭിഭാഷകൻ പിന്മാറിയതിനെ തുടർന്ന്​ ഹരജി ജൂൺ 12ന് പരിഗണിക്കാൻ മാറ്റി. ഇത് അവസാന അവസരമായിരിക്കുമെന്ന് വ്യക്തമാക്കിയാണ്​ ജസ്റ്റിസ് സി.എസ്. ഡയസ് ഹരജി മാറ്റിയത്​.

വഞ്ചനക്കേസിൽ പ്രതികളുടെ അറസ്റ്റ് സ്റ്റേ ചെയ്ത്​ നേരത്തെ പുറ​പ്പെടുവിച്ച ഉത്തരവ് കോടതി 12 വരെ നീട്ടിയിട്ടുണ്ട്. സിനിമക്ക്​ ഏഴുകോടി രൂപ നിക്ഷേപിച്ചിട്ടും ലാഭ വിഹിതവും പണവും നൽകിയില്ലെന്നാരോപിച്ച് അരൂർ സ്വദേശി സിറാജ് വലിയതുറ നൽകിയ പരാതിയിൽ മരട് പൊലീസാണ് കേസെടുത്തത്​.

മുൻകൂർ ജാമ്യഹരജി തീർപ്പാക്കാനിരിക്കെയാണ് നിലവിലെ അഭിഭാഷകൻ വക്കാലത്ത് ഒഴിഞ്ഞത്. ഗുരുതര സാമ്പത്തിക തട്ടിപ്പാണ്​ ഹരജിക്കാർ നടത്തിയതെന്ന്​ ചൂണ്ടിക്കാട്ടി മരട് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. സൗബിന്‍റെ പിതാവും നിർമാതാവുമായ ബാബു ഷാഹിറും കേസിൽ പ്രതിയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manjummel Boys
News Summary - lawyer quit from Manjummel boys fraud case
Next Story