Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഭിഭാഷക-വിദ്യാർഥി...

അഭിഭാഷക-വിദ്യാർഥി സംഘർഷം: വിശദ അന്വേഷണവുമായി പൊലീസ്

text_fields
bookmark_border
maharajas 987987
cancel

കൊ​ച്ചി: ന​ഗ​ര​ത്തി​ൽ അ​ഭി​ഭാ​ഷ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ഏ​റ്റു​മു​ട്ടി​യ സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പൊ​ലീ​സ്. നി​ല​വി​ൽ മൂ​ന്ന് കേ​സി​ലാ​യി ക​ണ്ടാ​ല​റി​യാ​വു​ന്ന 30 പേ​രെ പ്ര​തി​ചേ​ർ​ത്ത്​ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​ന് എ​റ​ണാ​കു​ളം ജി​ല്ല കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി.

ബാ​ർ അ​സോ​സി​യേ​ഷ​ൻ ജി​ല്ല കോ​ട​തി വ​ള​പ്പി​ൽ സം​ഘ​ടി​പ്പി​ച്ച വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​നി​ടെ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ആ​ക്ര​മ​ണ​ത്തി​ന് വ​ഴി​തു​റ​ന്ന​തെ​ന്നാ​ണ് അ​ഭി​ഭാ​ഷ​ക​ർ പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം, കോ​ള​ജി​ൽ​നി​ന്ന്​ ഹോ​സ്റ്റ​ലി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ത​ങ്ങ​ളെ അ​കാ​ര​ണ​മാ​യി അ​ഭി​ഭാ​ഷ​ക​ർ മ​ർ​ദി​ച്ചെ​ന്ന്​ വി​ദ്യാ​ർ​ഥി​ക​ൾ ആ​രോ​പി​ക്കു​ന്നു. പ്ര​ശ്ന​ങ്ങ​ളു​ടെ യ​ഥാ​ർ​ഥ കാ​ര​ണം സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​ലൂ​ടെ മ​ന​സ്സി​ലാ​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പൊ​ലീ​സ്.

അ​തി​നി​ടെ, അ​ഭി​ഭാ​ഷ​ക​രും വി​ദ്യാ​ർ​ഥി​ക​ളും പ​ര​സ്പ​രം ന​ൽ​കി​യ കേ​സു​ക​ൾ ര​മ്യ​മാ​യി ഒ​ത്തു​തീ​ർ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്ന​താ​യും വി​വ​ര​മു​ണ്ട്. സം​ഘ​ർ​ഷ​ത്തി​നി​ടെ പ​രി​ക്കേ​റ്റ പൊ​ലീ​സു​കാ​ർ ന​ൽ​കി​യ കേ​സു​ക​ളി​ലും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharajas collegeKerala News
News Summary - Lawyer-student clash: Police to launch detailed investigation
Next Story