അഭിഭാഷകന് കോവിഡ്: സമ്പർക്കമുണ്ടായവരെ നിരീക്ഷണത്തിലാക്കിയില്ലെന്ന് ആക്ഷേപം
text_fieldsമലപ്പുറം: കൊണ്ടോട്ടി നഗരസഭ കൗൺസിലറും അഭിഭാഷകനും യുവജന സംഘടന നേതാവുമായ വ്യക്തിക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടും അടുത്തിടപഴകിയ അഭിഭാഷകരോട് ക്വാറൻറീനിൽ പോകാൻ ആരോഗ്യവകുപ്പ് അധികൃതർ ആവശ്യപ്പെട്ടില്ലെന്ന് ആക്ഷേപം. അഭിഭാഷകരിൽ ചിലർ സ്വയം നിരീക്ഷണത്തിൽ പോയെങ്കിലും ഇതുസംബന്ധിച്ച ഔദ്യോഗിക നിർദേശമൊന്നും ലഭിച്ചിട്ടില്ലെന്നാണ് ബാർ അസോസിയേഷനുമായി ബന്ധപ്പെട്ടവർ പറയുന്നത്.
ഇദ്ദേഹത്തോട് സമ്പർക്കമുണ്ടായിരുന്ന ടി.വി. ഇബ്രാഹിം എം.എൽ.എയും നഗരസഭ കൗൺസിലർമാരുമൊക്കെ നിരീക്ഷണത്തിൽ പോയി. രോഗം സ്ഥിരീകരിക്കുന്നതിന് തൊട്ടുമുമ്പായി ഇദ്ദേഹം മലപ്പുറം മജിസ്ട്രേറ്റ് കോടതിയിലും കുടുംബ കോടതിയിലും എത്തിയിരുന്നു. ബാർ അസോസിയേഷൻ ഓഫിസിലും സമയം ചെലവഴിച്ചു. ഇതിന് പുറമെ മഞ്ചേരി ബാർ അസോസിയേഷനിലും കോടതിയിലും പോയിരുന്നു. ഇദ്ദേഹവുമായി സമ്പർക്കമുണ്ടായവരെ നിരീക്ഷണത്തിലാക്കാൻ ആരോഗ്യ വകുപ്പ് അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് അഭിഭാഷകരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.