ശ്രീറാം വെങ്കിട്ടരാമന്റെ ദൃശ്യം പകർത്തിയതിന് മാധ്യമപ്രവർത്തകരെ അഭിഭാഷകർ കൈയേറ്റം ചെയ്തു
text_fieldsതിരുവനന്തപുരം: ചെറിയൊരു ഇടവേളക്കുശേഷം വഞ്ചിയൂർ കോടതി വളപ്പിൽ വീണ്ടും മാധ്യമപ്രവർത്തകർക്കുനേരെ അഭിഭാഷകരുടെ അതിക്രമം. മാധ്യമപ്രവർത്തകനായ കെ.എം. ബഷീറിനെ െഎ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ കാറിടിച്ച് കൊലപ്പെടുത്തിയെന്ന കേസ് റിപ്പോർട്ട് ചെയ്യാനെത്തിയ കേരള പത്രപ്രവർത്തക യൂനിയൻ ജില്ല പ്രസിഡൻറ് സുരേഷ് വെള്ളിമംഗലം, സിറാജ് ദിനപത്രത്തിെൻറ ഫോട്ടോഗ്രാഫർ ശിവജി കുമാർ എന്നിവർക്ക് നേരെയാണ് അതിക്രമമുണ്ടായത്. ശിവജിയുടെ മൊബൈൽ ഫോണും തിരിച്ചറിയൽ കാർഡും തട്ടിപ്പറിക്കുകയും മർദിക്കാൻ ശ്രമിക്കുകയും െചയ്തു. സുരേഷ് വെള്ളിമംഗലത്തിന് നേരെയും കൈയേറ്റശ്രമവും അസഭ്യപ്രയോഗവുമുണ്ടായി.
കേസിലെ പ്രതിയായ വഫയുടെ ഫോട്ടോയെടുക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകരുടെ നടപടി ചോദ്യം ചെയ്ത് ചില അഭിഭാഷകർ രംഗത്തെത്തിയതാണ് പ്രശ്നങ്ങൾക്ക് തുടക്കം. കോടതി വളപ്പിൽ കടന്ന് പ്രതിയുടെ ഫോട്ടോ മൊബൈലിൽ എടുക്കാൻ ശ്രമിച്ചെന്നായിരുന്നു അഭിഭാഷകരുടെ ആരോപണം. തുടർന്ന് മൊബൈൽ ഫോണുകൾ അഭിഭാഷകർ തട്ടിപ്പറിച്ചു.
വിവരമറിഞ്ഞ് വഞ്ചിയൂർ പൊലീസ് എത്തി മാധ്യമപ്രവർത്തകരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തുടർന്ന് മാധ്യമപ്രവർത്തകർക്കെതിരെയും അഭിഭാഷകർക്കെതിരെയും വഞ്ചിയൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. െമാബൈൽ ഫോൺ തിരികെ ലഭിച്ചെങ്കിലും ശിവജിയുടെ തിരിച്ചറിയൽ കാർഡ് തിരിച്ചുകിട്ടിയിട്ടില്ല. ബാർ അസോസിയേഷൻ ഭാരവാഹികൾ ഇടപെട്ട് അത് തിരികെ ലഭ്യമാക്കാമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. 2016 ൽ ഹൈകോടതി അഭിഭാഷകൻ യുവതിയെ പീഡിപ്പിച്ച വാർത്ത റിപ്പോർട്ട് ചെയ്തതിെൻറ പേരിൽ മാധ്യമപ്രവർത്തകരെ അഭിഭാഷകർ മർദിച്ചിരുന്നു. അതിൽ പ്രതിഷേധിച്ച് വഞ്ചിയൂർ കോടതിയിലേക്ക് മാർച്ച് ചെയ്ത മാധ്യമപ്രവർത്തകർക്ക് നേരെ ആക്രമണമുണ്ടാകുകയും ചെയ്തിരുന്നു.
അതിനുശേഷം മാധ്യമപ്രവർത്തകർക്ക് കോടതിയിൽ റിപ്പോർട്ട് ചെയ്യാനുള്ള അനുവാദം നൽകിയിരുന്നില്ല. ഹൈകോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെടെ ഇടപെട്ടിട്ടും പ്രശ്നം പൂർണമായും പരിഹരിക്കാൻ സാധിച്ചിരുന്നില്ല.
കെ.എം. ബഷീറിെൻറ മരണം: കേസ് അടുത്തമാസം 27 ലേക്ക് മാറ്റി
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് പരിഗണിക്കുന്നത് വിചാരണ കോടതി അടുത്ത മാസം 27 ലേക്ക് മാറ്റി. കേസിലെ ഒന്നാം പ്രതിയും ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമൻ, രണ്ടാംപ്രതി വഫ എന്നിവർ കോടതിയിൽ ഹാജരായി. തുടർന്ന് കേസ് പരിഗണിക്കുന്നത് 27 ലേക്ക് മാറ്റി. അന്ന് പ്രതികൾക്കെതിരെ കുറ്റപത്രം വായിക്കുമെന്നും കോടതി വ്യക്തമാക്കി. 2019 ആഗസ്റ്റ് മൂന്നിന് അർധരാത്രി ഒരു മണിക്കാണ് ശ്രീറാം വെങ്കിട്ടരാമൻ സുഹൃത്ത് വഫക്കൊപ്പം ഒാടിച്ച കാറിടിച്ച് മാധ്യമപ്രവർത്തകനായ കെ.എം. ബഷീർ കൊല്ലപ്പെട്ടത്.
ൈക്രംബ്രാഞ്ച് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ തിങ്കളാഴ്ച ഹാജരാകാൻ ഇരുവർക്കും വിചാരണ കോടതി സമൻസ് അയച്ചിരുന്നു. തിരുവനന്തപുരം ഒന്നാം അഡീഷനൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. മ്യൂസിയം പബ്ലിക് ഒാഫിസിന് മുന്നിലായിരുന്നു അപകടം. ബഷീർ കാറിടിച്ച് കൊല്ലപ്പെട്ട കവടിയാർ - മ്യൂസിയം റോഡിലെ സി.സി.ടി.വി ദൃശ്യങ്ങൾ കൈമാറണമെന്നാവശ്യപ്പെട്ട് ശ്രീറാം വെങ്കിട്ടരാമൻ നൽകിയ ഹരജി കാരണം കോടതി നടപടികൾ വിചാരണ കോടതിക്ക് കൈമാറാൻ കഴിയാതെ ഒരുവർഷമായി നീണ്ടുപോയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.