'മാസ്ക്' ധരിക്കാൻ മടി, ശരിയായി ഉപയോഗിക്കാത്തവരേറെ
text_fieldsതിരുവനന്തപുരം: േലാക്ഡൗണിനുശേഷം മാസ്ക് ഉപയോഗത്തിൽ ഗുരുതരമായ ഉദാസീനതയെന്ന് പഠനത്തിൽ കണ്ടെത്തൽ. 30 ശതമാനം പുരുഷന്മാരും 11 ശതമാനം സ്ത്രീകളും തെറ്റായ രീതിയിലാണ് മാസ്ക് ഉപയോഗിക്കുന്നത്. 2.5 ശതമാനം പേർ മാസ് ധരിക്കുന്നതേയില്ല. പൊതുഇടങ്ങളിൽ ഇടപഴകുന്നവരിൽ നാലിലൊരാൾ മതിയായ സുരക്ഷാമാർഗങ്ങൾ ഉപയോഗിക്കുന്നില്ലെന്നും ഇത് ആശങ്കയുണ്ടാക്കുന്ന സാഹചര്യത്തിലേക്കാണ് നയിക്കുന്നതെന്നും സ്വതന്ത്രസംഘടനയായ 'കാപ്സ്യൂൽ കേരള' നടത്തിയ പഠനം അടിവരയിടുന്നു.
597 പുരുഷന്മാരും 420 സ്ത്രീകളുമടക്കം 1017 പേരെയാണ് പഠനവിധേയമാക്കിയത്. പുരുഷന്മാരിൽ 67.5 ശതമാനം പേരും (403) ശരിയായി മാസ്ക് ധരിക്കുന്നവരാണ്. സ്ത്രീകളിലാകെട്ട 86.4 ശതമാനവും (363). സ്ത്രീ-പുരുഷ ഭേദമന്യേ പരിഗണിച്ചാൽ 75.3 ശതമാനമാണ് ശരിയായ മാസ്ക് ഉപയോഗം.
സമൂഹത്തിൽ നാലിൽ മൂന്നുപേരും സുരക്ഷ മുൻകരുതൽ സ്വീകരിക്കുന്നില്ലെന്നാണ് പഠനത്തിൽ ബോധ്യമായത്. മൂക്കും വായയും മറയ്ക്കാത്തനിലയിലാണ് നല്ലൊരുശതമാനത്തിെൻറയും മാസ്ക് ഉപയോഗം. ഇതിൽ കൂടുതലും പൊതുയിടങ്ങളിൽ അധികം ഇടപഴകുന്ന പുരുഷന്മാരാണ്. അതിതീവ്ര വ്യാപനശേഷിയുള്ള വൈറസ് സാന്നിധ്യം കൂടി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സുരക്ഷയിലെ ഇൗ പാളിച്ച ആശങ്കയുണ്ടാക്കുന്നതാണെന്നാണ് വിലയിരുത്തൽ.സുരക്ഷ മുൻകരുതലുകളിൽ പ്രകടമായി കാണുന്നതാണ് മാസ്ക് ധാരണം. ഇതിൽ ഇത്ര ഉദാസീനതയെങ്കിൽ സാമൂഹിക അകലവും സാനിറ്റൈസർ ഉപേയാഗവുമടക്കം മറ്റ് കാര്യങ്ങൾ എത്രത്തോളമായിരിക്കുമെന്നതും പഠനം ചൂണ്ടിക്കാട്ടുന്നു.
വ്യക്തിഗത സുരക്ഷാ മാർഗങ്ങൾ വാക്സിനോളം പ്രസക്തമാണെന്നും ഇക്കാര്യത്തിൽ കൂടുതൽ കരുതൽ വേണമെന്നും കാപ്സ്യൂൽ കേരള ചെയർമാൻ ഡോ.യു. നന്ദകുമാറും കൺവീനർ എം.പി അനിൽകുമാറും പറഞ്ഞു. തലസ്ഥാനത്ത് പാളയം അയ്യൻകാളി ഹാൾ പരിസരം, കൈമനം ജങ്ഷൻ, തൈക്കാട് ആശുപത്രി, റെയിൽവേ സ്റ്റേഷൻ, കിഴക്കേകോട്ട ബസ് സ്റ്റാൻഡ്, മണക്കാട്, കുമരിച്ചന്ത തുടങ്ങി 11 സ്ഥലങ്ങളിൽ ഇൗ മാസം രണ്ടുമുതൽ നാലുവരെയാണ് സർവേ നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.