എൽ.ഡി ക്ലർക്ക്: 1000 പേർക്കുകൂടി നിയമനം
text_fieldsതിരുവനന്തപുരം: ശനിയാഴ്ച കാലാവധി തീരുന്ന എൽ.ഡി ക്ലർക്ക് റാങ്ക്ലിസ്റ്റിൽനിന്ന് പുതുതായി 1000ലേറെ പേർക്കുകൂടി നിയമനം ലഭിക്കും. ബുധനാഴ്ച വരെ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്ത ഒഴിവുകളുടെ അടിസ്ഥാനത്തിലാണിത്. പുതുതായി അറിയിച്ച ഒഴിവുകളിേലക്ക് ഏപ്രിൽ രണ്ടാംവാരത്തോടെ നിയമന ശിപാർശ നൽകുമെന്ന് പി.എസ്.സി അറിയിച്ചു.
സംസ്ഥാനത്തെ 14 ജില്ലകളിലായി ചൊവ്വാഴ്ച വൈകീട്ട് വരെ 899 പേരുടെ ഒഴിവുകളാണ് പി.എസ്.സിയെ അറിയിച്ചത്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ ഒഴിവ് റിപ്പോർട്ട് ചെയ്തത്- 103. മലപ്പുറമാണ് തൊട്ടുപിന്നിൽ- 102. ആലപ്പുഴ 52, തൃശൂർ 77, പാലക്കാട് 59, കോഴിക്കോട് 97, വയനാട് 45, കണ്ണൂർ 85, കാസർകോട് 41, കൊല്ലം 40, പത്തനംതിട്ട 29, ആലപ്പുഴ 55, കോട്ടയം 60, ഇടുക്കി 26, ഏറണാകുളം 80 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്ക്. ബുധനാഴ്ച വൈകീേട്ടാടേ 70 ഒഴിവുകൂടി റിപ്പോർട്ട് ചെയ്തു.
റാങ്ക്ലിസ്റ്റിെൻറ കാലാവധി തീരുന്ന മാർച്ച് 31വരെ ഒഴിവുകളും റിപ്പോർട്ട് ചെയ്യാം. അവസാന തീയതിക്ക് നൽകുന്ന ഒഴിവുംകൂടി വരുേമ്പാൾ 1000ത്തോളം പേർക്ക് പുതുതായി അവസരം വരുമെന്നാണ് പ്രതീക്ഷ. 10,050പേർക്കാണ് നിലവിലെ റാങ്ക്ലിസ്റ്റിൽനിന്ന് നിയമനം നൽകിയത്. ഇൗമാസം 27നകം ഒഴിവുകൾ പൊതുഭരണ വകുപ്പിന് റിപ്പോർട്ട് ചെയ്യണമെന്ന് സർക്കാർ അന്ത്യശാസനം നൽകിയതിനെ തുടർന്നാണ് ഇത്രയും ഒഴിവുകൾ അറിയിച്ചതെന്നാണ് സൂചന. സെക്രേട്ടറിയറ്റിനു മുന്നിൽ ഉദ്യോഗാർഥികൾ തുടരുന്ന അനിശ്ചിതകാല സമരം മുന്നിൽകണ്ട് ഒഴിവ് റിപ്പോർട്ട് ചെയ്യാൻ മുഖ്യമന്ത്രി തന്നെ നിർദേശം നൽകുകയായിരുന്നു.
മുൻ റാങ്ക്ലിസ്റ്റിലുള്ളവർക്കായി 1600േലറെ സൂപ്പർന്യൂമറി തസ്തിക സൃഷ്ടിച്ച് നിയമനം നടന്നതിനാൽ അവസരം നഷ്ടമായെന്നും അതിനാൽ റാങ്ക്ലിസ്റ്റ് നീട്ടണമെന്നും ആവശ്യപ്പെട്ടാണ് ഉദ്യോഗാർഥികൾ സമരം നടത്തുന്നത്. റാങ്ക്ലിസ്റ്റ് കാലാവധി നീട്ടാൻ കഴിയില്ലെന്ന് സർക്കാർ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.