എൽ.ഡി ക്ലർക്ക് പരീക്ഷ: പരാതി വിദഗ്ധസമിതി പരിശോധിക്കും –പി.എസ്.സി ചെയർമാൻ
text_fields
തിരുവനന്തപുരം: പത്തനംതിട്ട, പാലക്കാട് ജില്ലകളിലെ എൽ.ഡി ക്ലർക്ക് പരീക്ഷക്ക് സിലബസിന് പുറത്തുനിന്ന് ചോദ്യങ്ങൾ വെന്നന്ന പരാതി വിദഗ്ധസമിതി പരിശോധിക്കുമെന്ന് പി.എസ്.സി ചെയർമാൻ അഡ്വ. എം.കെ. സക്കീർ. പരാതിയിൽ കഴമ്പുണ്ടെന്ന് തെളിഞ്ഞാൽ ചോദ്യകർത്താവിനെ വിലക്കുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ അറിയിച്ചു.പരീക്ഷ റദ്ദാക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ല. ചോദ്യങ്ങളിൽ തെറ്റുണ്ടെങ്കിൽ അവ പിൻവലിക്കുകയാണ് പി.എസ്.സിയുെട രീതി.
സിലബസിന് പുറത്തുനിന്ന് ചോദ്യങ്ങൾ വെന്നന്ന പരാതിപോലും ശരിയല്ല. ദേശീയ-അന്തർദേശീയ കാര്യങ്ങൾ പൊതുവിജ്ഞാനത്തിെൻറ പരിധിയിൽ വരും.
ചോദ്യങ്ങളിൽ തെറ്റുണ്ടെങ്കിൽ അത് പരിഹരിക്കും. ചോദ്യം തയാറാക്കുന്ന പാനലിൽനിന്ന് ചോദ്യകർത്താവിനെ പൂർണമായും വിലക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതീവരഹസ്യമായി നടക്കുന്ന പരീക്ഷസംവിധാനമാണ് പി.എസ്.സിയുടേത്. രാജ്യത്ത് ഏറ്റവും കുറ്റമറ്റതായി നടക്കുന്ന പി.എസ്.സി പരീക്ഷയുടെ വിശ്വാസ്യത തകർക്കുന്ന പ്രചാരണം ഒഴിവാക്കണമെന്നും ചെയർമാൻ ആവശ്യപ്പെട്ടു. പാലക്കാട്, പത്തനംതിട്ട ജില്ലകളിലെ എൽ.ഡി.സി പരീക്ഷയിലെ ചോദ്യങ്ങളാണ് വിവാദമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.