ഇടതുഭരണം വൻപരാജയമെന്ന് യു.ഡി.എഫ്
text_fieldsതിരുവനന്തപുരം: ഒരുവർഷത്തെ ഇടതുഭരണം വൻപരാജയമെന്ന് യു.ഡി.എഫ് വിലയിരുത്തൽ. ഭരണത്തിന് കെട്ടുറപ്പ് നഷ്ടപ്പെെട്ടന്നും മന്ത്രിമാർ തമ്മിലെ അഭിപ്രായവ്യത്യാസം രൂക്ഷമാണെന്നും യു.ഡി.എഫ് യോഗം ചൂണ്ടിക്കാട്ടി.
ഒരുവർഷത്തെ ഇടതുഭരണം ജനജീവിതം ദുസ്സഹമാക്കിയെന്ന് യോഗതീരുമാനങ്ങൾ വിശദീകരിച്ച വാർത്തസമ്മേളനത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. എല്ലാവിഭാഗം ജനങ്ങൾക്കും സർക്കാറിെൻറ പ്രവർത്തനത്തോട് അമർഷമുണ്ട്. ഇടതുമുന്നണിയിലും അസ്വാരസ്യങ്ങൾ വർധിക്കുകയാണ്. സി.പി.എം -സി.പി.െഎ ചക്കളത്തിപ്പോരാട്ടം സർക്കാറിെൻറ പ്രവർത്തനം നിശ്ചലമാക്കി. സർക്കാറിെൻറ ഒന്നാംവാർഷികദിനമായ ഇൗമാസം 25ന് ഒന്നുംശരിയാകാത്ത ഒരുവർഷം എന്ന പേരിൽ മുഴുവൻ നിയമസഭ മണ്ഡലങ്ങളിലും യു.ഡി.എഫ് െപാതുയോഗവും പ്രകടനവും സംഘടിപ്പിക്കും.
മൂന്നാർ വിഷയം ചർച്ചെചയ്യാൻ സർവകക്ഷിയോഗത്തിെൻറ ആവശ്യം ഉണ്ടായിരുന്നില്ല. കൈയേറ്റം ഒഴിപ്പിക്കുന്നതിെൻറ പിതൃത്വം തനിക്കാണെന്ന് വരുത്താനുള്ള മുഖ്യമന്ത്രിയുടെ രാഷ്ട്രീയ നീക്കമായിരുന്നു സർവകക്ഷിയോഗം. കൈയേറ്റകാര്യത്തിൽ ഒന്നാംപ്രതിയായ സി.പി.എമ്മിെൻറ മുഖംരക്ഷിക്കാനാണ് മുഖ്യമന്ത്രി സർവകക്ഷിയോഗം വിളിച്ചുചേർത്തത്. ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയമാണ്. റേഷൻ കടകളിൽ അവശ്യസാധനങ്ങൾ കിട്ടാനില്ല. സ്വകാര്യ കശുവണ്ടി ഫാക്ടറികൾ ഒരുവർഷത്തിനകം തുറക്കുമെന്ന ഇടതുമുന്നണി വാഗ്ദാനം നടപ്പാക്കാൻ കഴിഞ്ഞിട്ടില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. പി.പി. തങ്കച്ചനും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.