Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎൽ.ഡി.എഫ് ലക്ഷ്യം...

എൽ.ഡി.എഫ് ലക്ഷ്യം വർഗീയ ധ്രുവീകരണത്തിലൂടെ അധികാരത്തുടർച്ച –ഹമീദ് വാണിയമ്പലം

text_fields
bookmark_border
എൽ.ഡി.എഫ് ലക്ഷ്യം വർഗീയ ധ്രുവീകരണത്തിലൂടെ അധികാരത്തുടർച്ച –ഹമീദ് വാണിയമ്പലം
cancel

അ​മ്പ​ല​പ്പു​ഴ: വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​ലൂ​ടെ​യു​ള്ള അ​ധി​കാ​ര​ത്തു​ട​ർ​ച്ച​യാ​ണ്​ എ​ൽ.​ഡി.​എ​ഫ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് ഹ​മീ​ദ് വാ​ണി​യ​മ്പ​ലം. വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി അ​മ്പ​ല​പ്പു​ഴ മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി സു​ഭ​ദ്രാ​മ്മ തോ​ട്ട​പ്പ​ള്ളി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ഭാ​ഗ​മാ​യി വ​ള​ഞ്ഞ​വ​ഴി​യി​ൽ ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മു​സ്​​ലിം വി​രോ​ധം വ​ള​ർ​ത്തി മ​റ്റ് സ​മു​ദാ​യ​ങ്ങ​ളെ പ്രീ​ണി​പ്പി​ച്ച് അ​ധി​കാ​ര​ത്തി​ലേ​റാ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഇ​ത് സി.​പി.​എ​മ്മി​നെ കേ​ര​ള​ത്തി​ലും ഇ​ല്ലാ​താ​ക്കും. കോ​ൺ​ഗ്ര​സി​ന് ദേ​ശീ​യ​ത​ല​ത്തി​ൽ സം​ഭ​വി​ച്ച​തും ഇ​തു​ത​ന്നെ​യാ​ണ്. മ​തേ​ത​ര​ത്വ​ത്തി​െൻറ പേ​രു​പ​റ​ഞ്ഞ് ജാ​തി​വി​വേ​ച​ന​മാ​ണ് എ​ൽ.​ഡി.​എ​ഫും യു.​ഡി.​എ​ഫും കാ​ണി​ക്കു​ന്ന​ത്. പ​ള്ളി പൊ​ളി​ച്ച​പ്പോ​ൾ അ​തി​നെ ചോ​ദ്യം ചെ​യ്യാ​ൻ കോ​ൺ​ഗ്ര​സി​നാ​യി​ല്ല. പ​ക​രം പ​ള്ളി പൊ​ളി​പ്പി​ക്കാ​നും ശി​ലാ​ന്യാ​സം ന​ട​ത്താ​നു​മാ​ണ് ശ്ര​മി​ച്ച​ത്. ഇ​തോ​ടെ ദേ​ശീ​യ​ത​ല​ത്തി​ൽ കോ​ൺ​ഗ്ര​സ് ഇ​ല്ലാ​താ​യി. മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് അ​ബ്​​ദു​ൽ ല​ത്തീ​ഫ് ക​രൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി മോ​ഹ​ൻ സി. ​മാ​വേ​ലി​ക്ക​ര, ഫ്ര​റ്റേ​ണി​റ്റി മൂ​വ്മെൻറ് ജി​ല്ല പ്ര​സി​ഡ​ൻ​റ് സ​ഹ​ൽ വ​ടു​ത​ല, തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ക​ൺ​വീ​ന​ർ ഡി.​എ​സ്. സ​ദ​റു​ദ്ദീ​ൻ, സ്ഥാ​നാ​ർ​ഥി സു​ഭ​ദ്രാ​മ്മ തോ​ട്ട​പ്പ​ള്ളി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

വ​ള​ഞ്ഞ​വ​ഴി​യി​ൽ ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം വെ​ൽ​ഫെ​യ​ർ

പാ​ർ​ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് ഹ​മീ​ദ് വാ​ണി​യ​മ്പ​ലം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:welfare partyHameed Vaniyambalamassembly election 2021
News Summary - LDF aims to retain power through communal polarization - Hameed Vaniyambalam
Next Story