ഒാർത്തഡോക്സ് സഭ ഇടതുബന്ധം വിടുന്നു
text_fieldsതൊടുപുഴ: ഇടതു സ്ഥാനാർഥിക്ക് വോട്ട് പതിച്ചുനൽകിയ െചങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ ിലെ ഏകപക്ഷീയ നിലപാടോ യു.ഡി.എഫിന് തീർത്തും ഗുണകരമായ സമീപനമോ ലോക്സഭ തെരഞ്ഞ െടുപ്പിൽ സ്വീകരിക്കേണ്ടതില്ലെന്ന് ഒാർത്തഡോക്സ് സഭ തീരുമാനം.
പള്ളിത്തർക്ക വിഷയത്തിൽ നീതി നടപ്പാകുമെന്ന പ്രതീക്ഷ കൈവിട്ടിട്ടില്ലെങ്കിലും ഫലപ്രദ നടപടികളല ്ല സർക്കാറിെൻറതെന്ന് വിലയിരുത്തിയാണിത്. എതിർകക്ഷികളായ യാക്കോബായസഭ ഇടതു സ ർക്കാറിെൻറ പൊലീസ് നടപടികളെ ‘ആസ്വദിക്കുന്ന’ സാഹചര്യത്തിൽകൂടിയാണ് എൽ.ഡി.എഫിെന അതിരുവിട്ട് സഹായിക്കുന്നതുകൊണ്ട് നേട്ടമില്ലെന്ന് വിലയിരുത്തി സമദൂര നിലപാടിന് തൃക്കുന്നത്ത് സെമിനാരിയിൽ നടന്ന സുന്നഹദോസ് തീരുമാനം.
പള്ളികൾ സംബന്ധിച്ച യാക്കോബായ-ഒാർത്തേഡാക്സ് തർക്കത്തിൽ മുഖ്യമന്ത്രി പിണറായി വിജയെൻറ അനുഭാവ നിലപാടിെൻറ പേരിൽ ഇടത് സ്ഥാനാർഥികൾക്ക് സഹായകരമായ നിലപാട് യാക്കോബായ വിഭാഗം സ്വീകരിക്കുമെന്നാണ് സൂചന. മലങ്കരസഭയിലെ പള്ളികൾ മുഴുവൻ 1934െല ഒാർത്തഡോക്സ് ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്നാണ് 2017 ജനുവരി മൂന്നിലെ സുപ്രീംകോടതി വിധി.
ഇതു നടപ്പാക്കാൻ സർക്കാർ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കൈമെയ് മറന്ന് ചെങ്ങന്നൂരിലെ എൽ.ഡി.എഫ് സ്ഥാനാർഥി സജി ചെറിയാനെ സഹായിച്ചത്. ഇപ്പോഴാകെട്ട സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് സഹായകരമല്ലാത്തതോ ഇരു വിഭാഗങ്ങളെയും പിണക്കാത്ത തന്ത്രപരമായ ഇടപെടലോ ആണ് സർക്കാറിേൻറത്.
പൊലീസ് യാക്കോബായക്കാർക്ക് അനുകൂലമായും നിലകൊള്ളുന്നു. സ്വന്തം സഭക്കാരനായിട്ടും പള്ളിത്തർക്ക വിഷയത്തിൽ ഉമ്മൻ ചാണ്ടി സഹായകരമായ നിലപാട് എടുക്കുന്നില്ലെന്ന് ആരോപിച്ച് രണ്ടാം ഉമ്മൻ ചാണ്ടി സർക്കാറിെൻറ രണ്ടാംപകുതിയിലാണ് യു.ഡി.എഫ് ആഭിമുഖ്യം പുലർത്തിയിരുന്ന സഭ ഭാഗിക ഇടത് അനുകൂല നിലപാടിലേക്ക് മാറിയത്. ഇതുകൂടി കണക്കിലെടുത്താണ് യു.ഡി.എഫിനോടും വലിയ മമത വേണ്ടെന്ന തീരുമാനം. എന്നാൽ, പത്തനംതിട്ടയിലടക്കം രണ്ടോ മൂന്നോ സീറ്റിൽ ഇടതു സ്ഥാനാർഥികൾക്ക് സഭയുടെ സഹായം കിട്ടിയേക്കും. മറ്റിടങ്ങളിൽ യു.ഡി.എഫിനും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.