Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വതന്ത്ര...

സ്വതന്ത്ര സ്ഥാനാർഥിക്ക് പിന്തുണയുമായി എൽ.ഡി.എഫും എസ്.ഡി.പി.ഐ​യും, വിവാദം

text_fields
bookmark_border
സ്വതന്ത്ര സ്ഥാനാർഥിക്ക് പിന്തുണയുമായി എൽ.ഡി.എഫും എസ്.ഡി.പി.ഐ​യും, വിവാദം
cancel

നാദാപുരം: നാദാപുരം ഗ്രാമ പഞ്ചായത്തിലേക്ക് ജനവിധി തേടുന്ന കുമ്മങ്കോട് ഈസ്​റ്റിലെ സ്വതന്ത്ര സ്ഥാനാർഥിക്ക് എൽ.ഡി.എഫ്, എസ്.ഡി.പി.ഐ പിന്തുണ. പിന്തുണയെ ചൊല്ലിയുള്ള വിവാദം സമൂഹമാധ്യമങ്ങളിൽ ഇടതു വലത് പോർവിളിയായി മാറി. 17ാം വാർഡിലെ സ്വതന്ത്ര സ്ഥാനാർഥി ടി.വി. മുഹ്സിനയുടെ പിന്തുണയെ ചൊല്ലിയാണ് വിവാദം പൊടിപൊടിക്കുന്നത്. മുഹ്സിനക്ക് എൽ.ഡി.എഫ് പിന്തുണ നൽകിയതിന​ു പിന്നാലെ എസ്.ഡി.പി.ഐയും പിന്തുണ പ്രഖ്യാപിച്ചതോടെയാണ് വിവാദം കത്തിയത്​.

കഴിഞ്ഞ തവണ ഇൗ വാർഡിൽ മത്സരിച്ച്​ എസ്​.ഡി.പി​.ഐ 209 വോട്ട് നേടിയിരുന്നു. വാർഡിനോട് ഗ്രാമപഞ്ചായത്ത് കാലങ്ങളായി നടത്തുന്ന വിവേചനമാണ് ഇത്തവണ സ്വതന്ത്ര സ്ഥാനാർഥിക്ക് പിന്തുണ നൽകാൻ കാരണമെന്നാണ്​ എസ്.ഡി.പി.ഐ വിശദീകരണം.

മുഹ്​സിന ഉൾപ്പെടെ ആറ് സ്വതന്ത്രരാണ് പഞ്ചായത്തിൽ എൽ.ഡി.എഫ് പിന്തുണയോടെ മത്സരിക്കുന്നതെന്ന് എൽ.ഡി.എഫ് പക്ഷം. സി.പി.എം- എസ്.ഡി.പി.ഐ അവിശുദ്ധ കൂട്ടുകെട്ടാണ് വാർഡിലെന്ന പ്രചാരണമാണ്​ യു.ഡി.എഫ് നടത്തുന്നത്​. പ്രചാരണം മറ്റു പഞ്ചായത്തിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ലീഗ് കുടുംബാംഗമാണ് താനെന്നും എൽ.ഡി.എഫ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർഥിയാണെന്നും വിവിധ കോണുകളിൽനിന്ന് പിന്തുണയുണ്ടെന്നും സ്​ഥാനാർഥി മുഹ്സിന പറഞ്ഞു. സുമയ്യ പാട്ടത്തിലാണ് ലീഗ് സ്ഥാനാർഥി. ബി.ജെ.പിയുടെ അനിതയും മത്സരരംഗത്തുണ്ട്. കഴിഞ്ഞ തവണ യു.ഡി.എഫിനായിരുന്നു ഇവിടെ വിജയം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LDFsdpi
News Summary - ldf and sdpi common candidate
Next Story